ജര്‍മനി: യൂറോപ്പ ലീഗിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിഞ്ഞു. ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലീഷ് ടീമായ വോള്‍വ്സും സ്വിസ് ക്ലബായ ബാസലും വിജയിച്ചതോടെയാണ് ചിത്രം പൂര്‍ണമായത്. വോള്‍വ്സ് ഏകപക്ഷീയമായ ഒരു ഗോളിന് ഒളിമ്പിയാക്കോസിനെ പരാജയപ്പെടുത്തി. എട്ടാം മിനിട്ടില്‍ റൗള്‍ ജിമിനാസാണ് വോള്‍വ്‌സിനായി ഗോള്‍ നേടിയത്.
യൂറോപ്പ ലീഗ്; ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു - യൂറോപ്പ ലീഗ് വാര്‍ത്ത
ക്വാര്‍ട്ടര്‍ ഫൈനലില്‍ വോള്‍വ്സ്, സെവില്ല പോരാട്ടവും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോപ്പന്‍ ഹേഗന്‍ പോരാട്ടവും നടക്കും
മറ്റൊരു മത്സരത്തില്‍ എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ടിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ബാസല്‍ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ബാക്കിനില്‍ക്കെ ഫാബിയാനാണ് ബാസിലിനായി വിക്കറ്റെടുത്തത്.
വോള്‍വ്സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സെവില്ലയെ നേരിടും. മറ്റൊരു മത്സരത്തില്‍ ഷാക്ക്തര്‍ ഡോണെസ്ക്കി ബാസലിനെ നേരിടും. ഇരു മത്സരങ്ങളും ഓഗസ്റ്റ് 12ന് നടക്കും. ഓഗസ്റ്റ് 11ന് നടക്കുന്ന സെമി ഫൈനലില്‍ ഇറ്റാലിയന്‍ സീരി എയിലെ വമ്പന്‍മാരായ ഇന്‍റര്‍ മിലാന്‍ ലെവര്‍ക്കൂസന്‍ പോരാട്ടവും ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോപ്പന്‍ ഹേഗന്‍ പോരാട്ടവും നടക്കും.