ലണ്ടൻ: യൂറോപ്പാ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ആഴ്സണല്‍ മിന്നുന്ന വിജയം സ്വന്തമാക്കി. ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ആഴ്സണല്‍ സ്പാനിഷ് ക്ലബായ വലൻസിയയെ പരാജയപ്പെടുത്തിയത്.
ലകാസെറ്റിന്റെ ഇരട്ട ഗോളില്‍ ആഴ്സണലിന് ജയം - ആഴ്സണല്‍
ആദ്യ പാദ സെമിയില്‍ ആഴ്സണല്‍ വലൻസിയയെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്.
അലക്സാണ്ടല്‍ ലകാസെറ്റിന്റെ ഇരട്ട ഗോളുകളുടെ മികവിലാണ് ആഴ്സണലിന്റെ ജയം. ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ആഴ്സണല്‍ വിജയവഴിയിലേക്ക് എത്തിയത്. കളി തുടങ്ങി 11ാം മിനിറ്റിൽ തന്നെ ആഴ്സണലിനെ വിറപ്പിക്കാൻ വലൻസിയക്കായിരുന്നു. എന്നാൽ ആ ലീഡ് ഏഴ് മിനിറ്റ് മാത്രമെ നീണ്ടു നിന്നുള്ളൂ. 18ാം മിനിറ്റില്‍ ലകാസെറ്റിലൂടെ ആഴ്സണല്‍ സമനില ഗോൾ നേടി. ഏഴ് മിനിറ്റികൾക്കകം ലകാസെറ്റയുടെ രണ്ടാം ഗോളുമെത്തി. ജാക്കയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ലകാസെറ്റ് തന്റെ രണ്ടാം ഗോൾ നേടിയത്. പിന്നീട് മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ഇരുടീമുകൾക്കും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. ആഴ്സണലിന്റെ മൂന്നാം ഗോൾ പിറക്കാൻ 90ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഒബാമയങാണ് കളിയുടെ അവസാന നിമിഷം മൂന്നാം ഗോൾ നേടിയത്.
ഈ വിജയം ആഴ്സണലിന് വലിയ സന്തോഷം നൽകുന്നുണ്ടെങ്കിലും ഒരു എവേ ഗോൾ നേടാൻ കഴിഞ്ഞു എന്നത് വലൻസിയയ്ക്ക് രണ്ടാം പാദത്തിൽ പ്രതീക്ഷ നൽകുന്നു. മെയ് പത്തിനാണ് രണ്ടാം പാദ സെമിഫൈനല്‍.