കേരളം

kerala

ETV Bharat / sports

യൂറോ കപ്പ്; എക്‌സ്ട്രാ ടൈമിൽ വിജയ ഗോൾ, ഡെൻമാർക്കിനെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിൽ

ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്‍റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ഞായറാഴ്‌ച രാത്രി വെംബ്ലിയില്‍ വെച്ച് തന്നെ നടക്കുന്ന ഫൈനലില്‍ ഇറ്റലിയാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍

യൂറോ കപ്പ് വാർത്ത  യൂറോ കപ്പ് ഡെൻമാർക്കിനെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിൽ  England beat Denmark euro cup  ഹാരി കെയ്‌ൻ  ഡാംസ്‌ ഗാർഡ്  ഇംഗ്ലണ്ട് ഫൈനലിൽ വാർത്ത  ഇംഗ്ലണ്ട് - ഡെൻമാർക്ക് സെമി വാർത്ത  വെംബ്ലി  Euro cup news  Euro cup final news
യൂറോ കപ്പ്; എക്‌സ്ട്രാ ടൈമിൽ വിജയ ഗോൾ, ഡെൻമാർക്കിനെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിൽ

By

Published : Jul 8, 2021, 4:46 AM IST

വെംബ്ലി: എക്‌സ്ട്രാ ടൈമിന്‍റെ ആദ്യ പകുതിയിൽ ക്യാപ്റ്റൻ ഹാരി കെയ്‌നിന്‍റെ ഗോളിലൂടെ യൂറോ കപ്പ് ഫൈനലിലേക്ക് പറന്നുകയറി ഇംഗ്ലണ്ട്. സെമിഫൈനലിൽ ഡെൻമാർക്കിനെ 2–1നു തോൽപിച്ചാണ് ഇംഗ്ലീഷ് പട ഫൈനലിൽ എത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്‍റെ ഫൈനലില്‍ പ്രവേശിക്കുന്നത്.

25 വര്‍ഷത്തെ ഇടവേളക്ക് ശേഷം യൂറോ കപ്പിന്‍റെ സെമിയില്‍ കടക്കുന്നു എന്ന പ്രത്യേകതയുമായാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. അതും സ്വന്തം കാണികളുടെ മുമ്പില്‍. തുടക്കം മുതലേ ഇരുടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം

30–ാം മിനിറ്റിന്‍റെ തുടക്കത്തിൽ മിക്കൽ ഡാംസ്‌ ഗാർഡിന്‍റെ ഫ്രീകിക്ക് ഗോളിലൂടെ ഡെൻമാർക്കാണ് ആദ്യം മുന്നിലെത്തിയത്. ഈ യൂറോയിൽ ഇംഗ്ലണ്ട് വഴങ്ങിയ ആദ്യഗോളായിരുന്നു അത്. തൊട്ടുപിന്നാലെ 39-ാം മിനിട്ടിൽ ഡാനിഷ് ക്യാപ്റ്റൻ സിമോൺ കെയറിന്‍റെ സെൽഫ് ഗോളിൽ ഇംഗ്ലണ്ട് ഒപ്പമെത്തി.

ബോക്‌സിനുള്ളില്‍ സ്റ്റെര്‍ലിങിന് ലഭിക്കേണ്ട പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ കെയറിന്‍റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറുകയായിരുന്നു. ഇതോടെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്‌ച വെച്ചത്. ഇടക്ക് ഇരു ടീമുകളും നിരവധി തവണ ഗോൾ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ഒന്നും ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ ആയില്ല. അവസാന നിമിഷങ്ങളില്‍ വിജയ ഗോളിനായി ഇംഗ്ലണ്ട് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഡെന്മാര്‍ക്ക് പ്രതിരോധം മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

എക്‌സ്ട്രാ ടൈമിലെ വിജയ ഗോൾ

നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയത്.എക്‌സ്ട്രാ ടൈമിന്‍റെ ആദ്യ പകുതിയില്‍ തുടക്കത്തിലേ ആക്രമിച്ച് കളിച്ച ഇംഗ്ലണ്ട് 104-ാം മിനിട്ടില്‍ തങ്ങള്‍ക്കനുകൂലമായി ലഭിച്ച പെനാല്‍റ്റിയിലൂടെ ഫൈനലിലേക്ക് കടക്കുകയായിരുന്നു.

സ്റ്റെര്‍ലിംഗിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി ലഭിച്ചത്. ഹാരികെയ്ന്‍ എടുത്ത പെനാല്‍റ്റി കിക്ക് ഷ്‌മൈക്കേല്‍ തടഞ്ഞിട്ടെങ്കിലും രണ്ടാം ശ്രമത്തില്‍ ഇംഗ്ലണ്ട് നായകന്‍ പന്ത് വലയിലെത്തിച്ചു. പിന്നീട് ഡെന്മാര്‍ക്ക് തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്ങിലും സമനില ഗോൾ നേടാനായില്ല.

ഞായറാഴ്‌ച രാത്രി വെംബ്ലിയില്‍ വെച്ച് തന്നെ നടക്കുന്ന ഫൈനലില്‍ ഇറ്റലിയാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍. 1966ൽ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ കിരീടം നേടിയതിനു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മേജർ ചാംപ്യൻഷിപ്പിന്‍റെ ഫൈനൽ കളിക്കുന്നത്.

ALSO READ:ക്രിസ്റ്റ്യൻ എറിക്സണ് യൂറോ കപ്പ് ഫൈനലിന് യുവേഫയുടെ ക്ഷണം

ABOUT THE AUTHOR

...view details