ലണ്ടന്‍:യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനല്‍ ലൈനപ്പായി. ഇംഗ്ലണ്ട്, ഡെന്മാര്‍ക്ക്, സ്പെയ്ന്‍, ഇറ്റലി ടീമുകളാണ് സെമിയില്‍ പ്രവേശിച്ചത്. സ്വിറ്റ്സര്‍ലന്‍ഡ്, ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്ക്, യുക്രൈന്‍ എന്നീ ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായത്.
also read: ആ സുന്ദര ഡാനിഷ് സ്വപ്‌നത്തിലേക്ക് ഇനി രണ്ട് മത്സര ദൂരം
ജൂലൈ ഏഴ്, എട്ട് തിയതികളിലാണ് സെമി ഫൈനല്‍ മത്സങ്ങള്‍ നടക്കുക. ജൂലൈ ഏഴ് ബുധനാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ ഇറ്റലി സ്പെയ്നെ നേരിടും. വ്യാഴാഴ്‌ച നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ഡെന്മാര്‍ക്കിനെ നേരിടും. ഇരു മത്സരങ്ങളും ഇന്ത്യന്‍ സമയം പുലര്‍ച്ച 12.30നാണ് നടക്കുക.