സെന്‍റ് പീറ്റേർസ്ബർഗ്: യൂറോ കപ്പിലെ ക്വാർട്ടർ ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ (വെള്ളിയാഴ്ച) തുടക്കം. സ്വിറ്റ്സര്‍ലന്‍ഡ് - സ്പെയ്ന്‍ മത്സരത്തോടെയാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് അരങ്ങുണരുക. ഗാസ്പ്രോം അരീനയില്‍ രാത്രി 9.30നാണ് മത്സരം നടക്കുക. തുടര്‍ന്ന് ബെൽജിയവും ഇറ്റലിയും തമ്മിലുള്ള മത്സരവും നടക്കും.
പുലര്‍ച്ചെ 12.30ന് അലയൻസ് അറീനയിലാണ് ഈ സൂപ്പർ പോരാട്ടം. അതേസമയം അവസാന എട്ടിലെ ഇറ്റലി, സ്പെയ്ന്‍ , ഡെൻമാർക്ക് എന്നിവര്‍ക്ക് യൂറോ കിരീട നേട്ടം നേരത്തെ തന്നെ ആഘോഷിച്ചിട്ടുണ്ട്. 1964, 2008, 2012 വര്‍ഷങ്ങളില്‍ സ്പെയ്‌ന്‍ യൂറോപ്യന്‍ ചമ്പ്യന്‍മാരായപ്പോള്‍ 1968ല്‍ ഇറ്റലിയും 1992ല്‍ ഡെന്മാര്‍ക്കും കപ്പടിച്ചു.
also read: 'ഇനി ഫ്രീ ഏജന്‍റ്'; മെസിയുമായുള്ള ബാഴ്സലോണയുടെ കരാര്‍ അവസാനിച്ചു
അതേസമയം ചെക്ക് റിപ്പബ്ലിക്കിന് 1976ലെ ചെക്കോസ്ലൊവാക്യയുടെ കിരീട നേട്ടം വേണമെങ്കിൽ അവകാശപ്പെടാം. എന്നാൽ ഇംഗ്ലണ്ട്, ബെൽജിയം, സ്വിറ്റ്സർലൻഡ്, യുക്രൈൻ എന്നീ ടീമുകളിലൊരാള്‍ കപ്പടിച്ചാല്‍ അത് ചരിത്രമാവും.
ജൂലൈ 2