കേരളം

kerala

ETV Bharat / sports

ജയിച്ച ഇറ്റലിയും തോറ്റ വെയ്‌ല്‍സും പ്രീ ക്വാർട്ടറില്‍ ! - യൂറോ കപ്പ് വാർത്തകള്‍

മൂന്നാം സ്ഥാനത്തുള്ള സ്വിറ്റ്‌സർലന്‍ഡുമായി ഒരേ പോയന്‍റാണെങ്കിലും ഗോള്‍ വ്യത്യാസത്തിലെ മുൻ തൂക്കമാണ് വെയ്‌ൽസിന് തുണയായത്.

football news  euro cup italy wales match result  italy wales match result  euro cup news  യൂറോ കപ്പ് വാർത്തകള്‍  ഇറ്റലി വെയ്‌ല്‍സ് മാച്ച്
ഇറ്റലി

By

Published : Jun 21, 2021, 2:37 AM IST

റോം: യൂറോ കപ്പ് പോരാട്ടത്തിലെ ഇറ്റലിയുടെ തേരോട്ടത്തിന് തടയിടാൻ വെയ്‌ല്‍സിനുമായില്ല. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഗ്രൂപ്പ് എ യില്‍ നിന്ന് ഇറ്റലി പ്രീ ക്വാർട്ടർ യോഗ്യത നേടി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇറ്റലിയുടെ ജയം. തോറ്റെങ്കിലും വെയ്‌ല്‍സും പ്രീ ക്വാർട്ടര്‍ യോഗ്യത നേടി. മൂന്നാം സ്ഥാനത്തുള്ള സ്വിറ്റ്‌സർലന്‍ഡുമായി ഒരേ പോയന്‍റാണെങ്കിലും ഗോള്‍ വ്യത്യാസത്തിലെ മുൻ തൂക്കമാണ് വെയ്‌ൽസിന് തുണയായത്.

39 ആം മിനുട്ടില്‍ മാറ്റിയോ പെസിനയാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. പ്രതീക്ഷിച്ചത് പോലെ ഏകപക്ഷീയമായ മത്സമായിരുന്നു അരങ്ങേറിയത്. 55ആം മിനുട്ടില്‍ ഏഥൻ അംപഡു ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതും വെല്‍സിന് തിരിച്ചടിയായി.

also read:യൂറോകപ്പിലെ പ്രായം കുറഞ്ഞ താരമായി കാസ്‌പർ കൊസ്‌ലോവ്സ്‌കി; തകര്‍ത്തത് ആറ് ദിവസം മുന്നെയുള്ള റെക്കോഡ്

ജയം മാത്രം ലക്ഷ്യമിട്ട് ആക്രമിച്ചാണ് ഇറ്റലി കളിച്ചത്. ആകെ 23 ഷോട്ടുകള്‍ ഇറ്റലി ഉതിര്‍ത്തപ്പോള്‍ അതില്‍ ആറും പോസ്‌റ്റിലേക്കാണ്. എന്നാല്‍ ഇതിന് മറുപടിയായി മൂന്ന് ഷോട്ട് മാത്രമാണ് വെയ്‌ല്‍സിന് അടിക്കാനായത്. അതില്‍ പോസ്റ്റിലേക്കെത്തിയതാകട്ടെ മൂന്നെണ്ണം മാത്രവും.

വെയ്‌ല്‍സിന്‍റെ പ്രതിരോധ നിരയുടെ കരുത്താണ് ഇറ്റലിയുടെ ഗോളടിയെ പ്രതിരോധിച്ചത്. ഏഴ് കോർണർ കിട്ടിയെങ്കിലും സ്‌കോര്‍ ബോർഡിൽ കാര്യമായ ചലനമുണ്ടാക്കാൻ ഇറ്റലിക്കായില്ല.

ABOUT THE AUTHOR

...view details