ലണ്ടന്‍:അന്താരാഷ്‌ട്ര മത്സരങ്ങളിലെ തുടർച്ചയായി 30 വിജയങ്ങളുമായി തേരോട്ടം തുടരുന്ന ഇറ്റലിയെ പിടിച്ചുകെട്ടാൻ ഓസ്‌ട്രിയയ്‌ക്കും ആയില്ല. യൂറോ കപ്പ് പ്രീ ക്വാർട്ടറില്‍ ഓസ്‌ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ തോല്‍പ്പിച്ച് ഇറ്റലി ക്വാർട്ടറില്‍. അന്താരാഷട്ര തലത്തില്‍ ടീമിന്‍റെ തുടര്‍ച്ചയായ 31ആം ജയം.
അധിക സമയത്തേക്ക് നീണ്ട മത്സരത്തിനൊടുവിലായിരുന്നു ഇറ്റലിയുടെ ഫൈനല്‍ പ്രവേശം. മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് അധിക സമയത്തായിരുന്നു. ഫെഡറിക്കോ കിയേസ മാത്തിയോ പെസിനി എന്നിവർ ഇറ്റലിക്കായും സാസ കാലാസിച്ച് ഓസ്ട്രിയയ്‌ക്കായും ഗോള്‍ നേടി. ബെല്‍ജിയം-പോര്‍ച്ചുഗല്‍ മത്സരത്തിലെ വിജയികളെയാണ് ക്വാര്‍ട്ടറില്‍ ഇറ്റലി നേരിടുക.
പോരാടി ഓസ്‌ട്രിയ
ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ച് മുന്നേറിയെത്തിയ ഇറ്റലിക്ക് മുന്നില്‍ എളുപ്പം കീഴടങ്ങിയില്ല ഓസ്‌ട്രിയ. അവസാനം വരെ പോരാടി. 52 ശതമാനം ബോള്‍ പൊസിഷൻ മാത്രമാണ് ഇറ്റലിക്ക് നേടാനായതെന്ന കണക്ക് തന്നെ ഓസ്‌ട്രിയയുടെ പോരാട്ടവീര്യം വ്യക്തമാക്കുന്നതാണ്. ആദ്യ മിനുട്ടുകളില്‍ വാശിയോടെയാണ് ഓസ്‌ട്രിയ കളിച്ചത്. ഇറ്റലിയുടെ ഗോള്‍മുഖത്തേക്ക് അവർ പാഞ്ഞെത്തി. എന്നാല്‍ ആദ്യത്തെ ആവേശം മത്സരത്തിന്‍റെ രണ്ടാം മിനുട്ടില്‍ തന്നെ ഓസ്‌ട്രിയയ്‌ക്ക് മഞ്ഞക്കാര്‍ഡും നല്‍കി.