കേരളം

kerala

ETV Bharat / sports

യൂറോ കപ്പ്: ഫ്രാന്‍സിനെതിരെ ഹംഗറിക്ക് ജയത്തോളം പോന്ന സമനില - ഫ്രാന്‍സ്

കിലിയൻ എംബപ്പെയും കരീം ബെൻസേമയും നിരവധി സുവർണാവസരങ്ങൾ പാഴാക്കിയതാണ് ഫ്രഞ്ച് പടയ്ക്ക് തിരിച്ചടിയായത്.

euro cup 2020  hungary  france  ഹംഗറിക്ക് ജയത്തോളംപോന്ന സമനില  ഹംഗറി  ഫ്രാന്‍സ്
യൂറോ കപ്പ്: ഫ്രാന്‍സിനെതിരെ ഹംഗറിക്ക് ജയത്തോളംപോന്ന സമനില

By

Published : Jun 19, 2021, 9:39 PM IST

ബുഡാപെസ്റ്റ്: യൂറോ കപ്പിലെ മരണ ഗ്രൂപ്പായ എഫില്‍ നടന്ന മത്സരത്തില്‍ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിനെ സമനിലയില്‍ തളച്ച് ഹംഗറി. സ്വന്തം തട്ടകമായ പുഷ്‌കാസ് അറീനയിൽ കളിയുടെ ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ (45+2) അറ്റില ഫിയോളയാണ് ഹംഗറിക്കായി ഗോള്‍ കണ്ടെത്തിയത്.

പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഫ്രാന്‍സിന്‍റെ പ്രതിരോധ താരം ബെഞ്ചമിന്‍ പവാര്‍ഡ് വരുത്തിയ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. അതേസമയം രണ്ടാം പകുതിയിലെ 66ാം മിനുട്ടില്‍ അന്‍റോയ്ന്‍ ഗ്രീസ്മാനാണ് ഫ്രാന്‍സിന്‍റെ സമനില ഗോള്‍ കണ്ടെത്തിയത്.

also read: ഒരാള്‍ മരിച്ചാല്‍ എന്ത് ചെയ്യും?; കോപ്പയുടെ നടത്തിപ്പിനെ വിമര്‍ശിച്ച ബൊളീവിയന്‍ താരത്തിന് വിലക്ക്

കളിയുടെ 67 ശതമാനവും പന്ത് കൈവശമുണ്ടായിരുന്നിട്ടും സ്ട്രൈക്കര്‍മാരായ കിലിയൻ എംബപ്പെയും കരീം ബെൻസേമയും നിരവധി സുവർണാവസരങ്ങൾ പാഴാക്കിയതാണ് ഫ്രഞ്ച് പടയ്ക്ക് തിരിച്ചടിയായത്. അതേസമയം ഗ്രൂപ്പ് എഫില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു സമനിലയും ഒരു വിജയവുമായി ഫ്രാന്‍സിന് നാല് പോയിന്‍റും ഒരു തോല്‍വിയും ഒരു സമനിലയുമുള്ള ഹംഗറിക്ക് ഒരു പോയിന്‍റുമാണുമുള്ളത്.

ABOUT THE AUTHOR

...view details