വെംബ്ലി:യൂറോ കപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുടിയ താരമായി ഇറ്റാലിയന്‍ സെന്‍റര്‍ ബാക്ക് ലിയോനാർഡോ ബോണൂസി. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 67ാം മിനുട്ടില്‍ ഗോള്‍ കണ്ടെത്തിയാണ് ബോണൂസി ചരിത്രത്തിന്‍റെ ഭാഗമായത്. മത്സരത്തിനിറങ്ങിയ താരത്തിന്‍റെ പ്രായം 34 വയസും 71 ദിവസവുമായിരുന്നു.
യൂറോ കപ്പില്‍ ഇറ്റലിക്കായി കൂടുതല്‍ തവണ കളത്തിലിറങ്ങിയ (18 തവണ) താരമെന്ന നേട്ടവും ബോണൂസി സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ ആവേശം നിറഞ്ഞ ഫൈനലില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടം ചൂടിയിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനായിരുന്നു അസൂറിപ്പടയുടെ വിജയം.