കേരളം

kerala

ETV Bharat / sports

യൂറോ കപ്പ്: വെംബ്ലിയില്‍ പോരാട്ടം കനക്കും; ഇംഗ്ലണ്ടും ജര്‍മനിയും ഇന്ന് നേര്‍ക്കുനേര്‍

വെംബ്ലിയില്‍ ഇത് 13ാം തവണയാണ് ഇംഗ്ലണ്ടും ജര്‍മ്മനിയും ഏറ്റുമുട്ടുന്നത്. ആദ്യ അഞ്ച് മത്സരങ്ങളില്‍ നാലിലും ഇംഗ്ലണ്ട് ജയം നേടിയിരുന്നു. ഇതില്‍ 1996ലെ ലോക കപ്പ് ഫൈനലും ഉള്‍പ്പെടും. എന്നാല്‍ അവസാന ഏഴ് മത്സരങ്ങളില്‍ അവര്‍ക്ക് ജര്‍മ്മനിയെ തോല്‍പ്പിക്കാനായിട്ടില്ല.

england vs germany preview  euro cup 2020  england vs germany  england  germany  യൂറോ കപ്പ്  വെംബ്ലി  ഇംഗ്ലണ്ടും ജര്‍മനിയും ഇന്ന് നേര്‍ക്കുനേര്‍
യൂറോ കപ്പ്: വെംബ്ലിയില്‍ പോരാട്ടം കനക്കും; ഇംഗ്ലണ്ടും ജര്‍മനിയും ഇന്ന് നേര്‍ക്കുനേര്‍

By

Published : Jun 29, 2021, 2:00 PM IST

വെംബ്ലി: യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ടും ജര്‍മനിയും ഇന്ന് നേര്‍ക്കുനേര്‍. വിഖ്യാത വെംബ്ലി സ്റ്റേഡിയത്തില്‍ രാത്രി 9.30നാണ് കരുത്തന്മാര്‍ ഏറ്റുമുട്ടുക. ഗ്രൂപ്പ് ഡിയിലെ ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടര്‍ പിടിച്ചത്. ക്രൊയേഷ്യയേയും ചെക്ക് റിപ്പബ്ലിക്കിനെയും തോല്‍പ്പിച്ച സംഘം സ്‌കോട്‌ലന്‍ഡിനോട് ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു.

എന്നാല്‍ മരണ ഗ്രൂപ്പായ എഫില്‍ രണ്ടാം സ്ഥാനക്കാരായണ് ജര്‍മനിയെത്തുന്നത്. ഫ്രാന്‍സിനോട് ഒരു ഗോളിന് തോല്‍വി വഴങ്ങിയെങ്കിലും, പോര്‍ച്ചുഗലിനെ 4-2ന് പരാജയപ്പെടുത്തിയും, ഹംഗറിയോട് രണ്ട് ഗോള്‍ സമനില പിടിച്ചുമാണ് ജോക്വിം ലോയുടെ സംഘത്തിന്‍റെ വരവ്.

സ്വന്തം തട്ടകം ഇംഗ്ലണ്ടിന് ആശ്വാസം

സ്വന്തം തട്ടകത്തിലാണ് കളി നടക്കുന്നതെന്നത് ഇംഗ്ലണ്ടിന് ആശ്വാസമാണ്. കൊവിഡ് ബാധിതനായ ബില്ലി ഗില്‍മറുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് പുറത്തിരിക്കേണ്ടിവന്ന ബെൻ ചിൽവെൽ, മേസൺ മൗണ്ട് എന്നിവരെ ടീമിലുള്‍പ്പെടുത്തുന്നതിന് കോച്ച് ഗാരെത്ത് സൗത്ത്ഗേറ്റിന് ചിന്തിക്കേണ്ടതായി വരും.

also read: 'തോല്‍വി ഉറക്കം കെടുത്തും'; ആരാധകരോട് മാപ്പു ചോദിച്ച് എംബാപ്പെ

ക്യാപ്റ്റന്‍ ഹാരി കെയ്‌ൻ, റഹിം സ്റ്റെർലിങ് എന്നിവരില്‍ തന്നെയാണ് ഇംഗ്ലണ്ട് പ്രതീക്ഷ വെയ്കുന്നത്. എന്നാല്‍ ടൂര്‍ണമെന്‍റില്‍ അക്കൗണ്ട് തുറക്കാന്‍ കെയ്‌നായിട്ടില്ല. ഫില്‍ ഫോഡൻ, ജാക്ക് ഗ്രെലിഷിന്‍റേയും ഗോള്‍ വലയ്ക്ക് കീഴില്‍ ജോർദാൻ പിക്ഫോർഡിന്‍റേയും പ്രകടനം നിര്‍ണാകമാവും. ചെല്‍സി താരം ഫില്‍ ഫോഡന് അവസാന ഇലവനില്‍ സാധ്യതയുണ്ട്.

ജര്‍മനിക്ക് ആത്മ വിശ്വാസം മുതല്‍ക്കൂട്ട്

മറുവശത്ത് അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നിലും ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനായി എന്നത് ജര്‍മനിക്ക് ആത്മ വിശ്വാസമാണ്. കാവി ഹാവെർട്സ്, ടോണി ക്രൂസ്, സെർജി ഗ്നാബ്രി, കിമ്മിച്ച്, അന്‍റോണിയോ റൂഡിഗർ, മാറ്റ് ഹമ്മല്‍സ് എന്നിവരിലാണ് ജര്‍മനിയുടെ പ്രതീക്ഷ. ഗോള്‍ വലയ്ക്ക് മുന്നിലെ മാനുവല്‍ ന്യൂയറെ കീഴ്‌പ്പെടുത്തുക ഇംഗ്ലണ്ടിന് പ്രയാസമാവും. അതേസമയം 2017ലാണ് ഇരുവരും പരസ്പരം പോരടിച്ചത്. അന്ന് ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു.

വെംബ്ലിയിലെ ചരിത്രം

വെംബ്ലിയില്‍ ഇത് 13ാം തവണയാണ് ഇംഗ്ലണ്ടും ജര്‍മ്മനിയും ഏറ്റുമുട്ടുന്നത്. ആദ്യ അഞ്ച് മത്സരങ്ങളില്‍ നാലിലും ഇംഗ്ലണ്ട് ജയം പിടിച്ചിരുന്നു. ഇതില്‍ 1996ലെ ലോക കപ്പ് ഫൈനലും ഉള്‍പ്പെടും. എന്നാല്‍ അവസാന ഏഴ് മത്സരങ്ങളില്‍ അവര്‍ക്ക് ജര്‍മ്മനിയെ തോല്‍പ്പിക്കാനായിട്ടില്ല. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ അഞ്ച് മത്സരങ്ങള്‍ ജര്‍മ്മനിക്കൊപ്പം നിന്നു. അതേസമയം യൂറോ കപ്പില്‍ പരസ്പരം മൂന്ന് മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഓരോ മത്സരങ്ങളില്‍ ഇരു സംഘവും വിജയം നേടുകയും ഒരു മത്സരം സമനിലയില്‍ അവസാനിക്കുയും ചെയ്തിരുന്നു.

also read: അര്‍ജന്‍റീനയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍; മസ്ക്കരാനോയെ പിന്നാലാക്കി മെസി

സ്വീഡന്‍ vs യുക്രൈന്‍

ഇന്ന് നടക്കുന്ന മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വീഡന്‍-യുക്രൈനെ നേരിടും. രാത്രി 12.30ന് ഹാംപ്‌ഡൻ പാർക്കിലാണ് മത്സരം നടക്കുക. ഗ്രൂപ്പ് ഇയിലെ ജേതാക്കളായാണ് സ്വീഡന്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്‌പെയിനോട് ഗോള്‍രഹിത സമനില വഴങ്ങിയപ്പോള്‍ സ്ലൊവാക്യയോടും പോളണ്ടിനോടും ജയം പിടിക്കാന്‍ സ്വീഡിഷ് പടയ്ക്കായി.

അതേസമയം ഗ്രൂപ്പ് സിയിലെ മൂന്നാം സ്ഥാനക്കാരായാണ് യുക്രൈന്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഹോളണ്ടിനോടും ഓസ്ട്രിയയോടും തോറ്റെങ്കിലും മാസിഡോണിയയ്ക്കെതിരായ വിജയമാണ് ടീമിനെ പ്രീ ക്വാര്‍ട്ടറിലെത്തിച്ചത്.

ഇത് അഞ്ചാം തവണയാണ് ഇരു ടീമുകളും പരസ്പരം ഏറ്റു മുട്ടുന്നത്. നേരത്തെ ഒരു തവണ മാത്രമാണ് സ്വീഡന് യുക്രൈനെ തോല്‍പ്പിക്കാനായത്. രണ്ട് തവണ യുക്രൈന്‍ ജയം പിടിച്ചപ്പോള്‍ ഒരു മത്സരം സമനിലയില്‍ കലാശിച്ചു. അതേസമയം അവസാനമായി ഇരു ടീമും 2012ലാണ് പരസ്പരം പോരടിച്ചത്. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുക്രൈന്‍ ജയം പിടിച്ചിരുന്നു.

ABOUT THE AUTHOR

...view details