ബാക്കു: ചെക്ക് റിപ്പബ്ലിക്കിനെ തകര്‍ത്ത് ഡെന്മാര്‍ക്ക് യൂറോ കപ്പിന്‍റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഡെന്മാര്‍ക്കിന്‍റെ വിജയം. തോമസ് ഡെലേനി, കാസ്പര്‍ ഡോള്‍ബര്‍ഗ് എന്നിവരാണ് ഡെന്‍മാര്‍ക്കിനായി ലക്ഷ്യം കണ്ടത്. പാട്രിക് ഷിക്കിന്‍റെ വകയായിരുന്നു ചെക്ക് റിപ്പബ്ലിക്കിന്‍റെ ആശ്വാസ ഗോള്‍.
തുടക്കം മുതല്‍ക്ക് മുന്നിലെത്തി ഡെന്മാര്‍ക്ക്
1992ല്‍ യൂറോ കിരീടം ചൂടിയ ഡെന്മാര്‍ക്ക് 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സെമി ഫൈനലിലെത്തുന്നത്. തുല്ല്യ ശക്തികളുടെ പോരാട്ടത്തില്‍ മത്സരം തുടങ്ങി അഞ്ചാം മിനിട്ടില്‍ ഡെന്മാര്‍ക്ക് ലീഡെടുത്തു. ജെന്‍സ് സ്ട്രിഗര്‍ ലാര്‍സന്‍റെ കോര്‍ണര്‍ കിക്കാണ് ഗോളിന് വഴിവെച്ചത്.
also read: സാനിയയ്ക്കും ബൊപ്പണ്ണയ്ക്കുമെതിരെ കളിക്കാനായത് അഭിമാനമെന്ന് അങ്കിത
മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്ന തോമസ് ഡെലേനി ഗോള്‍കീപ്പര്‍ വാസ്ലിക്കിനെ കീഴടക്കി പന്ത് ലക്ഷ്യത്തിലെത്തിച്ചു. 44ാം മിനിട്ടില്‍ ഡെന്‍മാര്‍ക്ക് രണ്ടാം ഗോളും കണ്ടെത്തി. ജോക്വിം മഹ്ലെയുടെ തകര്‍പ്പന്‍ പാസില്‍ കാസ്പര്‍ ഡോള്‍ബെര്‍ഗായ്ക്ക് കാലുവെയ്‌ക്കേണ്ടി മാത്രമേ വേണ്ടിയിരുന്നുള്ളൂ.
പാട്രിക് ഷിക്ക് റൊണാള്‍ഡോയ്‌ക്കൊപ്പം
49ാം മിനിട്ടിലാണ് ചെക്കിന്‍റെ ആശ്വാസ ഗോള്‍ പിറന്നത്. വ്‌ളാഡിമര്‍ കൗഫാലിന്‍റെ ക്രോസില്‍ പാട്രിക് ഷിക്കിന്‍റെ വോളിയാണ് ലക്ഷ്യം കണ്ടത്. ഇതോടെ താരം ടൂര്‍ണമെന്‍റിലെ അഞ്ചാം ഗോള്‍ കണ്ടെത്തുകയും ഗോള്‍ഡന്‍ ബൂട്ട് പുരസ്ക്കാരത്തിനായി മുന്നിലുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം എത്തുകയും ചെയ്തു.