ഗ്ലാസ്കോ :കഴിഞ്ഞ ലോകകപ്പ് റണ്ണറപ്പുകളായ ക്രൊയേഷ്യയെ ചെക്ക് റിപ്പബ്ലിക്ക് സമനിലയിൽ തളച്ചു. നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതമടിച്ച് കളിയവസാനിപ്പിച്ചു.
പാട്രിക് ഷിക്ക് 37-ാം മിനിറ്റിൽ ചെക്ക് റിപ്പബ്ലിക്കിനായി ലീഡ് നേടിയപ്പോൾ 47-ാം മിനിറ്റിൽ ക്രൊയേഷ്യയെ ഇവാൻ പെരിസിച്ച് ഒപ്പമെത്തിച്ചു. പിന്നീട് ജയത്തിനായി ഇരുവരും ശ്രമിച്ചെങ്കിലും ഡിഫെൻസിനെ മറികടന്ന് വലകുലുക്കാന്‍ സാധിച്ചില്ല.
ചെക്കിന്‍റെ പരീക്ഷണം
പെനാല്‍ട്ടിയിലൂടെയാണ് ഷിക്കിന്‍റെ ഗോള്‍. ഡെയാൻ ലോവ്രെൻ 37-ാം മിനിറ്റിൽ ഷിക്കിനെ ഫൗള്‍ ചെയ്‌തതിന് വാറിലൂടെയാണ് റഫറി പെനാലിറ്റി വിധിച്ചത്. പെനാലിറ്റി കിക്കെടുത്തത് ഷിക്ക് ഒട്ടും പിഴച്ചില്ല. ഫൗള്‍ ചെയ്‌ത ലോവ്രെന് യെല്ലോ കാര്‍ഡും ലഭിച്ചു.
ക്രൊയേഷ്യയുടെ നീക്കങ്ങള്‍ക്ക് തടയിട്ടായിരുന്നു ചെക്ക് തുടക്കം മുതലേ കളിച്ചത്. കിക്കോഫായി മൂന്നാം മിനിട്ടില്‍ കോർണര്‍ കിക്കിലൂടെ ചെക്ക് റിപ്പബ്ലിക്കിന് ഗോളവസരം ലഭിച്ചെങ്കിലും വലയിലെത്തിക്കാന്‍ സാധിച്ചില്ല.
ആദ്യ 18 മിനിറ്റിലെ മൂന്നവസരങ്ങളാണ് ചെക്കിന് ലഭിച്ചത്. 18-ാം മിനിറ്റിൽ യാക്കൂബ് ജാങ്കോയുടെ പാസ് കിട്ടിയ ഷിക്കിന് പിഴച്ചു. ക്രൊയേഷ്യൻ ഗോൾ കീപ്പർ ഡൊമിനിക് ലിവാകോവികിന്‍റെ കൈകളിലെക്കാണ് ഷിക്കിന്‍റെ ഷോട്ട് അവസാനിച്ചത്.