ലണ്ടന്‍: കാല്‍പന്താവേശത്തിന്‍റെ യൂറോ കപ്പ് പോരാട്ടങ്ങള്‍ക്ക് ഇംഗ്ലണ്ടിലെ വിംബ്ലിയില്‍ ഇന്ന് തുടക്കം. ഗ്രൂപ്പ് ഡിയില്‍ കഴിഞ്ഞ തവണത്തെ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരും. ഇന്ത്യൻ സമയം വൈകിട്ട് 6:30 ന് മത്സരം കിക്കോഫാകും. 2018 ലോകകപ്പ് സ്വപ്നങ്ങള്‍ തകർത്ത ക്രൊയേഷ്യയോട് കണക്ക് തീര്‍ക്കാനുള്ള അവസരമാണ് ഹാരി കെയ്നും കൂട്ടര്‍ക്കും ലഭിച്ചിരിക്കുന്നത്.
ഗ്രൂപ്പ് സി പോരാട്ടങ്ങള്‍ക്കും ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം രാത്രി 9.30നുള്ള മത്സരത്തില്‍ ഓസ്ട്രിയയും നോർത്ത് മാസിഡോണിയും നേര്‍ക്കുനേര്‍ വരും. റൊമാനിയയിലെ അരീനാ നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.