കോപ്പന്‍ഹേഗന്‍:ഡാനിഷ് മിഡ്‌ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് യൂറോ കപ്പ് പോരാട്ടം താല്‍കാലികമായി നിര്‍ത്തിവച്ചു. ഡെന്‍മാര്‍ക്കിലെ പാര്‍ക്കന്‍ സ്റ്റേഡിയത്തില്‍ ഫിന്‍ലന്‍ഡും ഡെന്‍മാര്‍ക്കും തമ്മിലുള്ള മത്സരമാണ് നിര്‍ത്തിവച്ചിരിക്കുന്നത്.
ഡാനിഷ് താരം എറിക്‌സണ്‍ കുഴഞ്ഞ് വീണു; യൂറോ കപ്പ് മത്സരം നിര്‍ത്തിവച്ചു - euro cup update
ആദ്യ പകുതിയില്‍ മത്സരം അവസാനക്കാന്‍ മൂന്ന് മിനിട്ട് മാത്രം ശേഷിക്കെയാണ് 29 വയസുള്ള മിഡ്‌ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കളിക്കളത്തില്‍ കുഴഞ്ഞ് വീണത്
ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിട്ട് ശേഷിക്കെയാണ് അപകടം. പരിക്ക് ഗുരുതരമാണെന്ന് ഡച്ച് ഫുട്‌ബോള്‍ അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതെയുള്ളൂ. ഗ്രൂപ്പ് ബിയില്‍ ബല്‍ജിയത്തോടും റഷ്യയോടും ഒപ്പമാണ് ഫിന്‍ലന്‍ഡിന്‍റെ സ്ഥാനം.
ഇറ്റാലിയന്‍ സീരി എയില്‍ ഇത്തവണ ചാമ്പ്യന്‍മാരായ ഇന്‍റര്‍ മിലാന്‍റെ മിഡ്‌ഫീല്‍ഡര്‍ കൂടിയാണ് ക്രിസ്റ്റ്യന്‍ എറിക്‌സണ്‍. എറിക്‌സണെ ആശുപ്ത്രിയിലേക്ക് മാറ്റി. മത്സരം മാറ്റിവെക്കാന്‍ സാധ്യതയുള്ളതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ടോട്ടന്‍ഹാമില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് എറിക്‌സണ്‍ ഇന്‍റര്‍മിലാന്‍റെ ഭാഗമായത്.