കേരളം

kerala

ETV Bharat / sports

യൂറോ കപ്പ് : ഹോളണ്ട് ടീമിനെ പ്രഖ്യാപിച്ചു,വൈനാൾഡം നായകന്‍ - Netherlands Announce

ലിവർപൂൾ താരം ജോർജിനോ വൈനാൾഡമാണ് നായകന്‍.

യൂറോ കപ്പ്: ഹോളണ്ട് ടീമിനെ പ്രഖ്യാപിച്ചു  ഹോളണ്ട് ടീമിനെ പ്രഖ്യാപിച്ചു  യൂറോ കപ്പ്  EURO 2021  Netherlands Announce  വിർജിൽ വാൻഡൈക്ക്
യൂറോ കപ്പ്: ഹോളണ്ട് ടീമിനെ പ്രഖ്യാപിച്ചു; വൈനാൾഡം നായകന്‍

By

Published : May 27, 2021, 9:12 PM IST

ആംസ്റ്റര്‍‌ഡാം : യൂറോ കപ്പിനുള്ള ഹോളണ്ട് ടീമിനെ പ്രഖ്യാപിച്ച് പരിശീലകന്‍ ഫ്രാങ്ക് ഡി ബോയർ. ലിവർപൂൾ താരം ജോർജിനോ വൈനാൾഡം നായകനായ 26 അംഗ ടീമിനെയാണ് ബോയര്‍ പ്രഖ്യാപിച്ചത്. പരിക്കേറ്റ് പുറത്തായ ക്യാപ്റ്റൻ വിർജിൽ വാൻഡൈക്കിന് പകരമാണ് വൈനാൾഡം നായകനാവുന്നത്.

also read: യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു ; മൂന്ന് പുതുമുഖങ്ങള്‍

ഡോണി വാൻ ഡെ ബീക് (മാൻ. യുണൈറ്റഡ്), ജോർജീനിയോ വിനാൽഡം (ലിവർപൂൾ), മത്യാസ് ഡി ലിറ്റ് (യുവന്‍റസ്), ഫ്രങ്കി ഡിയോങ് (ബാർസിലോണ), മെംഫിസ് ഡീപായ് (ലയോൺ) തുടങ്ങിയ വമ്പന്മാര്‍ ടീമിലുണ്ട്. ഉക്രെയ്‌ന്‍, മാസിഡോണിയ, ഓസ്‌ട്രിയ തുടങ്ങിയ രാജ്യങ്ങളുള്‍പ്പെടുന്ന ഗ്രൂപ്പ് സിയിലാണ് ഹോളണ്ട്.

ABOUT THE AUTHOR

...view details