ക്ലബ് ഫുട്‌ബോളിന്‍റെ തട്ടകങ്ങള്‍ അരങ്ങൊഴിഞ്ഞ യൂറോപ്പില്‍ ഇനി കാല്‍പന്ത് ആരാധകരുടെ തീര്‍ഥാടന കാലമാണ്. യൂറോ കപ്പിന് അരങ്ങൊരുങ്ങി കഴിഞ്ഞു. അങ്കം തുടങ്ങാന്‍ ഇനി ആറ് ദിവസങ്ങളാണ് മുന്നിലുള്ളത്. ജൂൺ 12 പുലർച്ചെ മുതല്‍ ജൂലൈ 11 വരെയാണ് മത്സരങ്ങൾ.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ 12 വേദികളിലായി 24 ടീമുകള്‍ മാറ്റുരക്കും. ആറ് ഗ്രൂപ്പുകളിലായാണ് ആദ്യ ഘട്ട മത്സരം. ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാരും. മൂന്നാം സ്ഥാനക്കാരിലെ ഏറ്റവും മികച്ച നാല് രാജ്യങ്ങളും നോക്കൗട്ട് യോഗ്യത നേടും. കൊവിഡില്‍ അടച്ചുപൂട്ടല്‍ നേരിടുന്ന യൂറോപ്പിന് വലിയ ആശ്വാസമാകും ഫുട്‌ബോള്‍ മാമാങ്കമെന്ന പ്രതീക്ഷയാണിപ്പോള്‍ ഉയരുന്നത്.
ഗ്രൂപ്പ് എയില്‍ ഇറ്റലിയാണ് താരം
ഗ്രൂപ്പ് എയില്‍ ചീറ്റപ്പുലികളായ ഇറ്റലിയും 2002 ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരായ തുര്‍ക്കിയും ക്യാപ്‌റ്റന്‍ ഗാരത് ബെയിലിന്‍റെ കീഴില്‍ വെയില്‍സും സ്വിറ്റ്‌സര്‍ലന്‍ഡുമാണുള്ളത്. യോഗ്യതാ റൗണ്ടില്‍ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഗ്രൂപ്പ് തല പോരാട്ടങ്ങള്‍ക്ക് അസൂറിപ്പട എത്തുന്നത്. 37 ഗോളുകള്‍ ഇറ്റലി അടിച്ചുകൂട്ടിയപ്പോള്‍ നാല് ഗോളുകള്‍ മാത്രമാണ് അവര്‍ വഴങ്ങിയത്. റോബര്‍ട്ടോ മാന്‍ചീനി പരിശീലിപ്പിക്കുന്ന ടീം യുവ നിരയാല്‍ സമ്പന്നമാണ്. ഫിഫ റാങ്കിങ്ങില്‍ ഏഴാം സ്ഥാനക്കാരാണ് ഇറ്റലി.
ഫ്രഞ്ച് ലീഗിലെ ടോപ്പ് സ്‌കോറര്‍ ബുറാക് ഇല്‍മാസിന്‍റെ മുന്നേറ്റത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ടര്‍ക്കി എത്തുന്നത്. ഫ്രഞ്ച് ലീഗില്‍ കിരീട ജേതാക്കളായ ലില്ലിയുടെ ടോപ്പ് സ്‌കോററാണ് ഇല്‍മാസ്. 2002 ലോകകപ്പില്‍ ടര്‍ക്കിയെ മൂന്നാം സ്ഥാനത്ത് എത്തിച്ച സെനോല്‍ ഗുനെസ് തിരിച്ചെത്തിയതും കരുത്ത് പകരുന്നുണ്ട്. 2019ലാണ് ഗുനെസ് പരിശീലക വേഷത്തില്‍ തിരിച്ചെത്തിയത്. ഫിഫ റാങ്കിങ്ങില്‍ 29ാമതാണ് ടര്‍ക്കി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിന്‍റെ കരുത്തായ ഗാരത് ബെയിലിന് ഒപ്പമാണ് വെയില്‍സ് യൂറോ പോരാട്ടങ്ങള്‍ക്ക് ബൂട്ടുകെട്ടുന്നത്. പരിശീലകന്‍ റിയാന്‍ ഗിഗ്‌സ് കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ഇടക്കാല പരിശീലകന്‍റെ കീഴിലാണ് വെയില്‍സ് ഇത്തവണ കളിക്കുന്നത്. റോബെര്‍ട്ട് പേജാണ് വെയില്‍സിന്‍റെ ഇടക്കാല പരിശീലകന്‍. കഴിഞ്ഞ വര്‍ഷത്തെ യൂറോ കപ്പില്‍ സെമി ഫൈനല്‍ യോഗ്യത നേടിയ ടീമാണ് വെയില്‍സ്. ബെയിലിനെ കൂടാതെ ആരോണ്‍ റാംസെയും ജോ അലനുമാണ് ടീമിലെ മറ്റ് പ്രധാന താരങ്ങള്‍. ഇത്തവണ യോഗ്യതാ മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായാണ് 24അംഗ സംഘത്തിലേക്ക് വെയില്‍സ് യോഗ്യത നേടിയത്. തകര്‍പ്പന്‍ ഫോം തുടരുന് ടീം ഫിഫ റാങ്കിങ്ങില്‍ 17ാം സ്ഥാനത്താണ് വെയില്‍സ്.
യോഗ്യതാ മത്സരങ്ങളില്‍ എട്ടില്‍ അഞ്ചും ജയിച്ച് ഒന്നാമതായി ഗ്രൂപ്പ് തല പോരാട്ടത്തിന് എത്തിയിരിക്കുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. പെറ്റ്‌കോവിച്ച് പരിശീലക സ്ഥാനം ഏറ്റടുത്ത ശേഷം പ്രമുഖ ചാമ്പ്യന്‍ഷിപ്പുകളില്‍ യോഗ്യത നേടിയിട്ടുണ്ടെങ്കിലും നോക്ക് ഔട്ട് സ്റ്റേജിന് അപ്പുറം കടക്കാന്‍ സ്വിസ് ടീമിന് സാധിച്ചിട്ടില്ല. 100-ാം മത്സരം കളിക്കാന്‍ ഒരുങ്ങുന്ന ഗ്രാനിറ്റ് ഷാക്കയിലാണ് സ്വിസ് പടയുടെ പ്രതീക്ഷ.
ഗ്രൂപ്പ് ബി പോരാട്ടം
ബെല്‍ജിയന്‍ ദേശീയ ഫുട്‌ബോള്‍ ടീം. ഗ്രൂപ്പ് ബിയില്‍ ബെല്‍ജിയമാണ് താരം. ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ബെല്‍ജിയത്തെ കൂടാതെ ഡച്ച് സംഘവും റഷ്യയും ഫിന്‍ലഡും ചേരുന്നതാണ് ഗ്രൂപ്പ് ബി.
ഗ്രൂപ്പ് ബിയിലെ കരുത്തര്‍ ബെല്‍ജിയമാണ്. ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനമുണ്ടെങ്കിലും ബെല്‍ജിയം കപ്പടിച്ചിട്ട് കാലമെറെയായി. കഴിഞ്ഞ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നെങ്കിലും സെമി ഫൈനലില്‍ കിരീട ജേതാക്കളായ ഫ്രാന്‍സിന് മുന്നില്‍ കാലിടറി. യൂറോ കപ്പിലെ പതിവ് സാന്നിധ്യമാണെങ്കിലും കപ്പടിക്കാന്‍ ഇതേവരെ സാധിച്ചിട്ടില്ല. സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യമാണ് ബെല്‍ജയത്തെ ഗ്രൂപ്പിലെ മറ്റ് ടീമുകളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അറ്റാക്കിങ് മിഡ്‌ഫീല്‍ഡര്‍ കെവിന്‍ ഡിബ്രുയിന്‍, ഇന്‍റര്‍മിലാന്‍റെ സൂപ്പര്‍ ഫോര്‍വേഡ് റൊമേലു ലുക്കാക്കു, നാപ്പോളിയുടെ ഫോര്‍വേഡ് മെര്‍ട്ടന്‍സ്, റയല്‍ മാഡ്രിഡ് വിങ്ങര്‍ ഹസാഡ് എന്നിവരാണ് ടീമുകളിലെ സൂപ്പര്‍ സ്റ്റാറുകള്‍. പരിക്കിനെ തുര്‍ന്ന് ശസ്‌ത്രക്രിയക്ക് വിധേയനായ ഡിബ്രുയിന്‍ അടുത്ത് തന്നെ ടീമിന്‍റെ ഭാഗമാകുമെന്നാണ് ലഭിക്കുന്ന സൂചന. യേഗ്യതാ പോരാട്ടത്തിലെ 10ല്‍ പത്ത് കളികളും ജയിച്ച ബെല്‍ജിയം 40 ഗോളുകള്‍ അടിച്ച് കൂട്ടിയപ്പോള്‍ മൂന്ന് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്.
ഫിഫ റാങ്കിങ്ങില്‍ 10-ാം സ്ഥാനക്കാരായ ഡാനിഷ് ടീമാകും ബെല്‍ജിയത്തിന് ഗ്രൂപ്പില്‍ വെല്ലുവിളി ഉയര്‍ത്തുക. ക്ലബ് ഫുട്‌ബോളിലെ തകര്‍പ്പന്‍ ഫോമിലുള്ള താരങ്ങളാല്‍ സമ്പന്നമാണ് ഡച്ച് ടീം. ഇറ്റാലിയന്‍ സീരി എയിലെ ജേതാക്കളായ ഇന്‍റര്‍ മിലാന്‍റെ മിഡ്‌ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍, ലെസ്റ്റര്‍ സിറ്റി ഗോള്‍കീപ്പര്‍ കാസ്‌പര്‍ സ്‌മൈക്കേള്‍, ബാര്‍സലോണയുടെ സ്‌ട്രൈക്കര്‍ മാര്‍ട്ടിന്‍ ബ്രാത്‌വെയിറ്റ്, ഫ്രഞ്ച് ടീം ലെപ്‌സിഗിന്‍റെ ഫോര്‍വേഡ് യുസുഫ് പോള്‍സണ്‍, യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ രാജാക്കന്‍മാരായ ചെല്‍സിയുടെ ഡിഫന്‍ഡര്‍ ആന്‍ഡ്രിഡ ക്രിസ്റ്റ്യന്‍സണ്‍ എന്നിവരാണ് ഡച്ച് ടീമിന്‍റെ പ്രതീക്ഷകള്‍. 1992ലാണ് ഡച്ച് ടീം യൂറോ കപ്പ് സ്വന്തമാക്കിയത്. ഇതിന് ശേഷം ലോക ഫുട്‌ബോളിലെ പ്രമുഖ കിരീടങ്ങളൊന്നും സ്വന്തമാക്കാന്‍ ഡച്ച് പടക്ക് സാധിച്ചിട്ടില്ല. ഇത്തവണ ആ പോരായ്‌മ നികത്താമെന്ന പ്രതീക്ഷയിലാണ് സംഘം യൂറോപ്യന്‍ അങ്കത്തിന് ഇറങ്ങുന്നത്.
ഫിഫ റാങ്കിങ്ങില്‍ 38ാം സ്ഥാനത്താണെങ്കിലും സ്വന്തം നാട്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ സെമി ഫൈനലില്‍ പ്രവേശിക്കാന്‍ സാധിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ റഷ്യ യൂറോ പോരാട്ടങ്ങള്‍ക്ക് എത്തുന്നത്. ലോകകപ്പിന് ഇറങ്ങിയ ടീമില്‍ നിന്നും വലിയ മാറ്റങ്ങളില്ല. 1960ലാണ് റഷ്യ യൂറോ കപ്പ് അവസാനമായി സ്വന്തമാക്കിയത്. പിന്നാലെ 2008ലെ യൂറോ കപ്പിലെ സെമി ഫൈനലില്‍ കളിക്കാനും റഷ്യക്കായി. ഫോര്‍വേഡ് അര്‍ട്ടം സ്യൂബയാണ് റഷ്യയുടെ മുന്നേറ്റത്തിലെ പ്രതീക്ഷ. ബെല്‍ജിയത്തിന് തൊട്ട് താഴെ 10 മത്സരങ്ങളില്‍ എട്ടു ജയിച്ചാണ് റഷ്യ ഗ്രൂപ്പ് സ്റ്റേജിലേക്ക് യോഗ്യത നേടിയത്. 33 ഗോളുകള്‍ അടിച്ച് കൂട്ടിയ ടീം എട്ട് ഗോളുകള്‍ വഴങ്ങി.
ടിമു പുക്കിയുടെ തോളേറി യൂറോ കപ്പ് പോരാട്ടത്തിന് എത്തിയ ടീമാണ് ഫിന്‍ലന്‍ഡ്. 10 മത്സരങ്ങളില്‍ ആറ് ജയങ്ങളുമായാണ് അവര്‍ യോഗ്യത സ്വന്തമാക്കിയത്. 37 ഗോളുകള്‍ ഫിന്‍ലന്‍ഡ് അടിച്ച് കൂട്ടിയപ്പോള്‍ അതില്‍ പത്തും ടിമു പുക്കിയുടെ ബൂട്ടിലൂടെയാണ് വലയിലെത്തിയത്. ഇംഗ്ലീഷ് ക്ലബ് നോര്‍വിച്ചന്‍റെ ഫോര്‍വേഡാണ് പുക്കി. പരിശീലകന്‍ മാര്‍ക്കു കാനെര്‍വെക്ക് കീഴില്‍ യൂറോപ്യന്‍ പോരാട്ടത്തില്‍ തങ്ങളുടെതായ മുദ്ര പതിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടീം എത്തുന്നത്. ഫിഫ ലോക റാങ്കിങ്ങില്‍ 54ാം സ്ഥാനത്താണ് ഫിന്‍ലന്‍ഡ്.