മഡ്രിഡ്: യൂറോകപ്പിനുള്ള സ്പാനിഷ് ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് വലയ്ക്കുന്ന മുൻ നായകനും പ്രതിരോധ താരവുമായ സെർജിയോ റാമോസിനെ പുറത്താക്കിയാണ് കോച്ച് ലൂയിസ് എൻറിക് ടീം പ്രഖ്യാപിച്ചത്. കൊവിഡ് സാഹചര്യത്തില്‍ ഒരു ടീമില്‍ 26 അംഗങ്ങളെ ഉള്‍പ്പെടുത്താനാകുമായിരുന്നെങ്കിലും 24 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
അടുത്തിടെ സ്പാനിഷ് പൗരത്വം സ്വീകരിച്ച ഫ്രാന്‍സില്‍ നിന്നുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതിരോധതാരം അയ്‌മെറിക് ലാപോര്‍ട്ടെ ടീമിലിടം കണ്ടെത്തിയിട്ടുണ്ട്. സെസാര്‍ അസ്പിലിക്യൂവേറ്റ, അല്‍വാരോ മൊറാത്ത, ഡേവിഡ് ഡി ഹിയ, ജോര്‍ഡി ആല്‍ബ, തിയാഗോ അല്‍കാന്‍ട്ര തുടങ്ങിയ മുതിര്‍ന്ന താരങ്ങളും ടീമിലുണ്ട്.