ബാക്കു :യൂറോ കപ്പിലെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള മുന്നേറ്റത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒപ്പമെത്തി ചെക്ക് റിപ്പബ്ലിക്കിന്‍റെ പാട്രിക് ഷിക്ക്. ഡെന്‍മാര്‍ക്കിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഗോളടിച്ചതോടെയാണ് ഷിക്ക് റോണോയ്ക്ക് ഒപ്പമെത്തിയത്.
ഇരുവരും ഇതിനകം അഞ്ച് തവണ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചു. ഗോള്‍ഡന്‍ബൂട്ടിനായുള്ള പോരാട്ടത്തില്‍ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ് ഇരുവരും.
യൂറോയില്‍ ഇനി മത്സരങ്ങള്‍ ശേഷിക്കുന്ന ടീമുകളില്‍ ആറ് മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകള്‍ സ്വന്തം പേരിലുള്ള ഇംഗ്ലീഷ് ഫോര്‍വേഡ് റഹീം സ്റ്റര്‍ലിങ്ങാണ് ഷിക്കിന് പ്രധാന വെല്ലുവിളിയാവുക.
സ്റ്റര്‍ലിങ്ങിന് യൂറോയിലെ അവസാന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ യുക്രെയിനെ നേരിടും. ഞായാറാഴ്‌ച പുലര്‍ച്ചെ 12.30ന് റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ക്വാര്‍ട്ടര്‍ പോരാട്ടം.
രണ്ട് ഗോളുകള്‍ വീതം സ്വന്തമാക്കിയ ഇറ്റലിയുടെ സ്‌ട്രൈക്കര്‍മാരായ ഇന്‍സൈനും ഇമ്മോബൈലിനും ഡെന്‍മാര്‍ക്കിന്‍റെ ഡോല്‍ബര്‍ഗിനും സ്‌പെയിന്‍റെ മൊറാട്ടയും ഷിക്കിനെ മറികടക്കാന്‍ സാധ്യതയുള്ള താരങ്ങളാണ്.