വെംബ്ലി: യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിലെ ഗോള്‍ വേട്ടക്കാര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണോള്‍ഡോ. പ്രീ ക്വാര്‍ട്ടറില്‍ ടീം പുറത്തായെങ്കിലും നാല് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് ക്രിസ്റ്റ്യാനോ ഗോളടിക്കാരുടെ പട്ടികയില്‍ ഒന്നാമനായത്.
യൂറോ കപ്പില്‍ പിറന്നത് 142 ഗോളുകള്‍; റൊണോള്‍ഡോയ്ക്ക് ഗോള്‍ഡന്‍ ബൂട്ട് - ക്രിസ്റ്റ്യാനോ റൊണോള്‍ഡോ
പ്രീ ക്വാര്‍ട്ടറില്‍ ടീം പുറത്തായെങ്കിലും നാല് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് ക്രിസ്റ്റ്യാനോ ഗോളടിക്കാരുടെ പട്ടികയില്‍ ഒന്നാമനായത്.
ചെക്ക് റിപ്പബ്ലിക്കിന്‍റെ പാട്രിക്ക് ഷിക്കിന്‍റെ പേരിലും അഞ്ച് ഗോളുകളുണ്ടെങ്കിലും അസിസ്റ്റില്ലാത്തതാണ് താരത്തിന് തിരിച്ചടിയായത്. ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍, ഫ്രാന്‍സിന്‍റെ കരിം ബെന്‍സേമ, ബെല്‍ജിയത്തിന്‍റെ റൊമേലു ലുക്കാക്കു, സ്വീഡന്‍റെ ഫോഴ്‌സ്‌ബെര്‍ഗ് എന്നീ താരങ്ങള്‍ നാലുഗോളുകള്‍ വീതം കണ്ടെത്തി.
also read: ലിയോനാർഡോ ബോണൂസി; യൂറോ കപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ താരം
മൂന്ന് വീതം ഗോളുകള്‍ നേടിയ ഇംഗ്ലണ്ടിന്‍റെ റഹിം സ്‌റ്റെര്‍ലിങ്, ഡെന്മാര്‍ക്കിന്‍റെ ഡോള്‍ബെര്‍ഗ്, പോളണ്ടിന്‍റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, നെതര്‍ലന്‍ഡ്‌സിന്‍റെ വൈനാല്‍ഡം എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്. അതേസമയം 142 ഗോളുകളാണ് ടൂര്‍ണമെന്‍റില്‍ ആകെ പിറന്നത്.