എന്തെല്ലാമായിരുന്നു, ലോക ചാമ്പ്യന്‍മാര്‍... യൂറോകപ്പ് ജേതാക്കള്‍... ജര്‍മന്‍ കരുത്ത്. അവസാനം പവനായി ശവമായി. യൂറോയില്‍ കൊട്ടും കുരവയുമായി എത്തിയ എഫ് ഗ്രൂപ്പിലെ വമ്പന്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്ത്. മരണ ഗ്രൂപ്പിലെ തീ പാറുന്ന പോരാളികള്‍ പോര്‍ച്ചുഗലും ഫ്രാന്‍സും ജര്‍മനിയും പ്രീ ക്വാര്‍ട്ടര്‍ കടന്നില്ല.
ഏറ്റവും ഒടുവില്‍ വെംബ്ലിയിലെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ ജര്‍മനി മുട്ടുമടക്കിയതോടെയാണ് എഫ് ഗ്രൂപ്പിന്‍റെ കഥ കഴിഞ്ഞത്. മരണ ഗ്രൂപ്പില്‍ നിന്നൊരു ചാമ്പ്യനെ പ്രതീക്ഷിച്ച കാല്‍പന്ത് ആരാധകർക്ക് നിരാശ മാത്രം ബാക്കി.
ഐഎസ്‌എല്‍ ട്രോള്‍ മലയാളത്തില്‍ വന്ന പോസ്റ്റ്. ട്രോള്‍ ഫുട്‌ബോളിന്‍റെ പോസ്റ്റ്. ലോക ജേതാക്കളായ ഫ്രാന്‍സ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി നോക്ക് ഔട്ട് സ്റ്റേജില്‍ എത്തിയെങ്കിലും പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ എംബാപ്പെക്ക് കാലിടറിയതോടെ എല്ലാം അവസാനിച്ചു. സ്വിസ് ഗോളി സോമ്മര്‍ തട്ടിതെറിപ്പിച്ചത് ഫ്രാന്‍സിന്‍റെ പ്രതീക്ഷകളായിരുന്നു. നിശ്ചിത സമയത്തും എക്‌സ്‌ട്രാ ടൈമിലുമായി മൂന്ന് വീതം ഗോളടിച്ച് സ്വിറ്റ്‌സര്‍ലന്‍ഡും ഫ്രാന്‍സും സമനില വഴങ്ങി. പിന്നാലെ പെനാല്‍ട്ടി ഷൂട്ട് ഔട്ട്. 4-5ന് സ്വിസ് പട ക്വാര്‍ട്ടറില്‍
ട്രോള്‍ ഫുട്‌ബോള്‍ മലയാളത്തില്‍ വന്ന പോസ്റ്റ്. ഐഎസ്‌എല്‍ ട്രോള്‍ മലയാളം ഗ്രൂപ്പില്‍ വന്ന പോസ്റ്റ്. ഐഎസ്‌എല്‍ ട്രോള്‍ പുറത്തുവിട്ട പോസ്റ്റ്. പ്രീ ക്വാര്‍ട്ടറില്‍ ആദ്യം പുറത്തായത് പോര്‍ച്ചുഗലായിരുന്നു. ബെല്‍ജിയത്തോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് പറങ്കിപ്പട പരാജയം വഴങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 110-ാം അന്താരാഷ്‌ട്ര ഗോള്‍ സ്വന്തമാക്കുന്നത് കാണാന്‍ ആരാധകര്‍ ഇനിയും കാത്തിരിക്കണം. ജര്‍മനിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് തകർത്തത്.
ഐഎസ്‌എല്‍ ട്രോള്‍ പുറത്തുവിട്ട പോസ്റ്റ്. മരണ ഗ്രൂപ്പിലെ പോരാളികള്‍ നാടുപിടിക്കാന്‍ തുടങ്ങിയെങ്കിലും സമൂഹ മാധ്യമത്തിലെ ട്രോളുകള്‍ക്ക് ഒട്ടും കുറവില്ല. പ്രതീക്ഷയോടെ കാത്തിരുന്ന എഫ് ഗ്രൂപ്പിലെ ത്രിമൂര്‍ത്തികളുടെ പോരാട്ടങ്ങള്‍ അവസാനിച്ചതിലെ കലിപ്പ് ട്രോളുകളിലൂടെ തീര്‍ക്കുകയാണ്. വമ്പന്‍മാരെ തളച്ച സ്വിറ്റ്‌സര്‍ലന്‍റിനെയും ഇംഗ്ലണ്ടിനെയും ബെല്‍ജിയത്തെയും സപ്പോര്‍ട്ട് ചെയ്‌തും പുറത്തായവരെ കണക്കറ്റ് കളിയാക്കിയുമാണ് പോസ്റ്റുകള്‍.