ലണ്ടന്‍ : മാഞ്ചസ്റ്റര്‍ യുണെെറ്റഡ് സ്ട്രെെക്കര്‍ മേസൺ ഗ്രീൻവുഡ് യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് സ്ക്വാഡില്‍ നിന്നും പിന്മാറി. പരിക്കിനെ തുടര്‍ന്നാണ് കൗമാര താരത്തിന്‍റെ പിന്മാറ്റമെന്ന് ക്ലബ് പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം ക്ലബ്ബിനൊപ്പം താരം പരിശീലനം തുടരും.
യൂറോ കപ്പിനായി ഇംഗ്ലണ്ട് കോച്ച് ഗാരെത്ത് സൗത്ത്ഗേറ്റ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച താല്‍ക്കാലിക ടീമില്‍ മേസണ്‍ ഇടം നേടിയിരുന്നു. 33 അംഗങ്ങളടങ്ങിയ ടീമിനെയാണ് ഗാരെത്ത് സൗത്ത്ഗേറ്റ് പ്രഖ്യാപിച്ചത്. നിയമ പ്രകാരമുള്ള 26 അംഗങ്ങളടങ്ങിയ അന്തിമ പട്ടിക ബുധനാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് താരത്തിന്‍റെ പിന്മാറ്റം.