സെവിയ്യ: യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി പോളണ്ടിന്‍റെ കാസ്‌പർ കൊസ്‌ലോവ്സ്‌കി. കഴിഞ്ഞ ദിവസം സ്പെയിനെതിരെ നടന്ന മത്സരത്തില്‍ കളിക്കാനിറങ്ങിയാണ് താരം പുത്തന്‍ റെക്കോഡ് തീര്‍ത്തത്. സ്പെയിനെതിരെ പകരക്കാരനായെത്തിയ താരത്തിന്‍റെ പ്രായം 17 വയസും 246 ദിവസവുമായിരുന്നു.
മത്സരത്തിന്‍റെ 55ാം മിനിറ്റിൽ മാറ്റിയൂസ് ക്ലിച്ചിന് പകരക്കാരനായാണ് കാസ്‌പർ കൊസ്‌ലോവ്സ്‌കി ഇറക്കിയത്. ''പോളിഷ് പോഗ്ബ'' എന്ന് വിളിപ്പേരുള്ള കാസ്‌പർ കൊസ്‌ലോവ്സ്‌കി തന്‍റെ 15-ാം വയസിലാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. പോളണ്ടിലെ ഫസ്റ്റ് ഡിവിഷന്‍ ക്ലബിന് വേണ്ടിയായിരുന്നു താരം കളത്തിലിറങ്ങിയത്.
also read:ടെസ്റ്റ് അരങ്ങേറ്റത്തിന്‍റെ രജത ജൂബിലി ; ദാദയും മിസ്റ്റര്‍ കൂളും കളം നിറഞ്ഞ കാലം
അതേസമയം ആറു ദിവസങ്ങള്‍ക്ക് മുമ്പ് ക്രൊയേഷ്യക്കെതിരെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാം സൃഷ്ടിച്ച റെക്കോഡാണ് കാസ്‌പർ കൊസ്‌ലോവ്സ്‌കി തിരുത്തിയെഴുതിയത്. ക്രൊയേഷ്യക്കെതിരെ ഇറങ്ങുമ്പോള്‍ താരത്തിന് 17 വയസും 349 ദിവസവുമായിരുന്നു പ്രായം. ഇതോട 109 ദിവസത്തിന്‍റെ ഇളപ്പത്തില്‍ കൊസ്‌ലോവ്സ്‌കി ജൂഡിനെ മറികടക്കുകയായിരുന്നു.
ക്യാപ്റ്റൻ ഹാരി കെയ്നിന് പകരമായാണ് രണ്ടാം പകുതിയിൽ ജൂഡ് കളത്തിലിങ്ങിയത്. നേരത്തെ സ്പെയ്നിന്‍റെ പെഡ്രിയായിരുന്നു ഈ റെക്കോഡ് സ്വന്തമാക്കി വെച്ചിരുന്നത്. യൂറോയില്‍ കളത്തിലിറങ്ങുമ്പോള്‍ 18 വയസും ആറ് മാസവും 20 ദിവസവുമായിരിന്നു താരത്തിന്‍റെ പ്രായം.