ലണ്ടന്‍: യൂറോയില്‍ കപ്പുയര്‍ത്താനായാല്‍ ഇംഗ്ലീഷ് ടീമിന്‍റെ ഹെയര്‍ സ്റ്റൈല്‍ മാറും. ഫോര്‍വേഡ് ഫില്‍ ഫോഡന്‍റേതാണ് പരാമര്‍ശം. കഴിഞ്ഞ ദിവസം മുന്‍ ഇംഗ്ലീഷ് താരം പോള്‍ ഗാസ്‌കോയിന്‍ ഹെയര്‍ സ്റ്റൈല്‍ അനുകരിച്ച് ഫോഡന്‍ വൈറലായതിന് പിന്നാലെയാണ് പരാമര്‍ശം. 1996 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ യൂറോ കപ്പിന്‍റെ സെമി ഫൈനല്‍ വരെ എത്തിച്ച താരമാണ് പോള്‍ ഗാസ്‌കോയിന്‍. അന്ന് ചാമ്പ്യന്‍മാരായ ജര്‍മനിയോട് പരാജയപ്പെട്ടാണ് ഇംഗ്ലണ്ട് പുറത്തായത്.
നെറ്റിയുടെ വിസ്‌താരം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഹെയര്‍ സ്റ്റൈലാണ് ഫോഡന്‍ പിന്തുടര്‍ന്നിരിക്കുന്നത്. കൂടാതെ മുടി സ്വര്‍ണ നിറമാക്കിയിട്ടുമുണ്ട്. സമാന ശൈലിയാണ് 1996ല്‍ പോള്‍ ഗാസ്‌കോയിന്‍ ഇംഗ്ലണ്ടിന് വേണ്ടി ബൂട്ടുകെട്ടുമ്പോള്‍ പിന്തുടര്‍ന്നിരുന്നത്. അതിനാല്‍ ഈ രീതിക്ക് അദ്ദേഹത്തിന്‍റെ പേരും ലഭിച്ചു. ഏതായാലും ഓരോ ഹെയര്‍ കട്ടില്‍ ഇംഗ്ലീഷ് ടീം കപ്പുയര്‍ത്തുന്നത് കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ ആരാധകര്‍.