ലണ്ടന്‍:യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ഇംഗ്ലണ്ട് ഫൈനല്‍ലില്‍ പ്രവേശിച്ചതിന് പിന്നാലെ ക്യാപ്റ്റന്‍ ഹാരി കെയ്ന് ആദരവുമായി ഇംഗ്ലണ്ടിലെ ഒരു സ്കൂള്‍. സ്കൂളിന്‍റെ പേരുമാറ്റി ഇംഗ്ലീഷ് നായകന്‍റെ പേര് സ്വീകരിക്കുയാണ് കിങ്‌സ് ലിന്നിലെ പാര്‍ക്ക്‌വെയിലെ ഹൊവാര്‍ഡ് ജൂനിയര്‍ സ്‌കൂള്‍ അധികൃതര്‍ ചെയ്തിരിക്കുന്നത്. ഹാരി കെയ്ന്‍ ജൂനിയര്‍ സ്‌കൂള്‍ എന്നാണ് സ്കൂളിന്‍റെ പുതിയ പേര്.
ഡെന്മാര്‍ക്കിനെതിരായ സെമി ഫൈനല്‍ മത്സരത്തിന്‍റെ അധിക സമയത്ത് ഹാരി കെയ്ന്‍ നേടിയ ഗോളിലാണ് ഇംഗ്ലണ്ട് മത്സരം പിടിച്ചത്. യൂറോ കപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളില്‍ നിന്നായി നാല് ഗോളുകള്‍ അദ്ദേഹം കണ്ടെത്തിയിരുന്നു. ഇതോടെ പ്രധാന ടൂര്‍ണമെന്‍റുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഇംഗ്ലണ്ട് ഇതിഹാസം ഗാരി ലിനേക്കറുടെ നേട്ടത്തിനൊപ്പമെത്താനും കെയ്നായി.