ലണ്ടൻ: യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരായ തോൽവിയുടെ വേദന ഇംഗ്ലണ്ട് ടീമിനെ ഏറെക്കാലം പിന്തുടരുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ൻ. ട്വിറ്റര്‍ കുറിപ്പിലൂടെയാണ് ഹാരി കെയ്ന്‍ ഇക്കാര്യം പറഞ്ഞത്. 'ഒട്ടേറെ പ്രതിബന്ധങ്ങള്‍ അതിജീവിച്ചാണ് ഞങ്ങൾ ഫൈനൽ വരെയെത്തിയത്.
ഈ തോൽവി എല്ലാത്തിന്‍റേയും അവസാനമല്ല. ഞങ്ങൾ ഒരുമിച്ചാണ് ജയിക്കുകയും തോൽക്കുകയും ചെയ്തത്. ലോകകപ്പിനായി വീണ്ടും ഒത്തുചേരും. ടീമിനെ പിന്തുണച്ച എല്ലാവർക്കും നന്ദി'-ഹാരി കെയ്ൻ ട്വിറ്ററിൽ കുറിച്ചു. അതേസമയം യൂറോ കപ്പിലെ കലാശപ്പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇറ്റലി ഇംഗ്ലണ്ടിനെ മറി കടന്നത്.