മ്യൂണിക്ക്: ആരാധകരെ എന്നും ആവേശത്തിലാക്കുന്നതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളിക്കളത്തിലെ പ്രകടനങ്ങള്‍. താരത്തിന്‍റെ വെടിച്ചില്ല് ഫ്രീകിക്കുകളും ബൈസിക്കിൾ കിക്കും ഗോള്‍ ആഘോഷങ്ങളും എല്ലാം തന്നെ ആരാധകരെ അമ്പരപ്പിക്കുന്നതാണ്.
ഫോട്ടോഗ്രാഫർ റോണോ
തന്‍റെ ഫോട്ടോഗ്രാഫി മികവുകൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് റോണാ. യൂറോ കപ്പിനിടെയാണ് തന്‍റെ ഫോട്ടോഗ്രാഫി സ്‌കില്‍ റോണോ പുറത്തെടുത്ത്. കഴിഞ്ഞ ദിവസം ജര്‍മ്മനിക്കെതിരായ മത്സരത്തിന് മുമ്പ് താരങ്ങളുടെ ഫോട്ടോ ഷൂട്ട് നടക്കുന്നതിനിടെയാണ് ഫോട്ടോഗ്രാഫറുടെ കയ്യിൽ നിന്നും ക്യാമറ വാങ്ങി സഹതാരം നിക്കോളാസ് പെപ്പെയുടെ ചിത്രം റോണോ പകര്‍ത്തിയത്.
also read:യൂറോകപ്പിലെ പ്രായം കുറഞ്ഞ താരമായി കാസ്‌പർ കൊസ്‌ലോവ്സ്‌കി; തകര്‍ത്തത് ആറ് ദിവസം മുന്നെയുള്ള റെക്കോഡ്
ക്യാമറയ്ക്ക് മുന്നില്‍ ചിരിക്കാതെ നിന്ന പെപ്പെയോട് ചിരിക്കാനാവശ്യപ്പെട്ട് തന്‍റെ പ്രൊഫഷണലിസവും താരം തെളിയിച്ചു. യൂറോയുടെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അതേസമയം താരത്തിന് വഴങ്ങാത്ത എന്തെങ്കിലുമുണ്ടോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
പെപ്പെ കളിക്കളത്തിലും പുറത്തും എപ്പോഴും ഗൗരവക്കാരനാണെന്ന് പറയുന്നവരുമുണ്ട്. അതേസമയം യൂറോയില്‍ ജര്‍മനിക്കെതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ ഒരു ഗോള്‍ കണ്ടെത്തിയിരുന്നു.