മിലാന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ടോട്ടനത്തിന് വേണ്ടി കളിക്കുന്ന മധ്യനിര താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഇന്‍റർ മിലാനില്‍. 17 മില്ല്യണ്‍ യൂറോക്കാണ് താരത്തെ ഇന്‍റർ മിലാന്‍ സ്വന്തമാക്കിയത്. ജനുവരിയിലെ താരങ്ങളുടെ ട്രാന്‍സ്‌ഫർ സീസണിലെ നിലവിലെ ഏറ്റവും വലിയ മാറ്റമാണ് ഇത്. ഇന്‍ററില്‍ വൈദ്യ പരിശോധനക്കായി എത്തിയ താരത്തെ വരവേല്‍ക്കാന്‍ നിരവധി പേരാണ് എത്തിയത്.
ടോട്ടനത്തില്‍ നിന്നും എറിക്‌സണ്‍ ഇന്‍റർ മിലാനിലേക്ക് - ഇന്‍റർ മിലാന്‍ വാർത്ത
17 മില്ല്യണ്‍ പൗണ്ടിനാണ് താരം ഇന്‍റർ മിലാനില്‍ എത്തുന്നത്. 1,58 കോടി ഇന്ത്യന്‍ രൂപയോളം വരും ഈ തുക
നാല് വർഷത്തേക്കാണ് കരാർ. ഇറ്റാലിയന്‍ സീരി എയില്‍ ഇന്‍റർ മിലാന്‍ നിലവില്‍ 48 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസാണ് ഒന്നാം സ്ഥാനത്ത്.
ഈ സീസണ്‍ അവസാനത്തോടെ ടോട്ടനവുമായുള്ള താരത്തിന്‍റെ കരാർ അവസാനിക്കുകയാണ്. ഇതേ തുടർന്ന് പുതിയ ക്ലബിലേക്ക് മാറുമെന്ന് താരം നേരത്തെ സൂചിപ്പിച്ചിരുന്നു. പ്രീമിയർ ലീഗിലെ വമ്പന്‍ പ്ലേമേക്കർമാരില്‍ ഒരാളായ എറിക്‌സണ്‍ ടോട്ടനത്തിനായി 51 ഗോൾ നേടി. 2013-ല്‍ അയാക്‌സില്‍ നിന്നാണ് താരം ടോട്ടനത്തില്‍ എത്തുന്നത്. കഴിഞ്ഞ വർഷം ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍സില്‍ ടോട്ടനത്തെ എത്തിക്കാനും ഈ മധഘ്യനിര താരം നിർണായക പങ്ക് വഹിച്ചിരുന്നു. എന്നാല്‍ ഈ സീസണില്‍ മോശം ഫോമിലായതിനാല്‍ പകരക്കാരുടെ സ്ഥാനത്തായി. അന്താരാഷ്‌ട്ര തലത്തില്‍ ഡെന്‍മാർക്കിന് വേണ്ടിയാണ് താരം കളിക്കുന്നത്.