ഓണ്‍ലൈന്‍ ചൂഷണങ്ങളെ കര്‍ശനമായി നേരിടാന്‍ ഇപിഎല്‍ - ഓണ്‍ലൈന്‍ ചൂഷണം വാര്‍ത്ത
ഓണ്‍ലൈന്‍ ചൂഷണങ്ങളുമായി ബന്ധപ്പെട്ട് കളിക്കാര്‍ക്കും പരിശീലകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഒരുക്കുന്ന പ്രത്യേക സംവിധാനം വഴി പരാതിപ്പെടാന്‍ അവസരം ഒരുക്കും
![ഓണ്‍ലൈന്‍ ചൂഷണങ്ങളെ കര്‍ശനമായി നേരിടാന്‍ ഇപിഎല്‍ epl news online abuse news ഓണ്‍ലൈന്‍ ചൂഷണം വാര്‍ത്ത ഇപിഎല്‍ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-05:05:26:1593084926-premier-legue-2506newsroom-1593084787-533.jpg)
ലണ്ടന്‍: ഓണ്‍ലൈന്‍ ചൂഷണങ്ങള്‍ക്ക് എതിരെ കര്‍ശന നടപടിയുമായി ഇംഗ്ലീഷ് പ്രീമയര്‍ ലീഗ്. ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം ഒരുക്കിയതായി ലീഗ് അധികൃതര്‍ പറഞ്ഞു. ലീഗിലെ കളിക്കാര്‍ക്കും പരിശീലകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സംവിധാനം വഴി പരാതി സമര്‍പ്പിക്കാന്‍ സാധിക്കും. സോഷ്യല്‍ മീഡിയ കമ്പനി ഓരോ കേസും പ്രത്യേകം പരിഗണിക്കും. അന്വേഷണം നടത്തിയ ശേഷം ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഏത് രീതിയിലുള്ളതാണെങ്കിലും ഓണ്‍ലൈന്‍ ചൂഷണങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് ഉള്ളതെന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സിഇഒ റിച്ചാര്‍ഡ് മാസ്‌റ്റേഴ്‌സും വ്യക്തമാക്കി.