ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ കൂടുതല്‍ ഇളവുകൾ അനുവദിച്ച് ബ്രിട്ടീഷ് സർക്കാർ. ലീഗിലെ ടീമുകൾക്ക് കൂട്ടമായി പരിശീലനം നടത്താനാണ് സർക്കാർ ഇപ്പോൾ അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ ടീം അംഗങ്ങൾക്ക് സംഘം ചേർന്നും മത്സരിച്ചും പരിശീലനം നടത്താനാകും. നേരത്തെ വ്യക്തിഗ പരിശീലനത്തിനായിരുന്നു അനുമതി. ഇതേ തുടർന്ന് കഴിഞ്ഞ ആഴ്‌ച മുതല്‍ ഇപിഎല്ലിലെ എല്ലാ ടീമുകളും സാമൂഹ്യ അകലം പാലിച്ച് പരിശീലനം പുനരാരംഭിച്ചിരുന്നു. അതേസമയം പരിശീലനം പുനരാരംഭിച്ചെങ്കിലും ലീഗ് എന്ന് വീണ്ടും തുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ കൂടുതല്‍ ഇളവുകൾ വരുന്നതിനാല്‍ ലീഗ് വേഗത്തില്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇപിഎല്‍: പരിശീലനത്തിന് കൂടുതല്‍ ഇളവുകൾ - covid 19 news
കഴിഞ്ഞ ആഴ്‌ച മുതല്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ എല്ലാ ക്ലബുകളും സമൂഹ്യ അകലം പാലിച്ച് പരിശീലനം പുനരാരംഭിച്ചിരുന്നു
പരിശീലനം
നിലവില്‍ കൊവിഡ് 19 കാരണം മാർച്ച് മുതല്‍ പ്രീമിയർ ലീഗ് അനിശ്ചിതമായി നിർത്തിവെച്ചിരിക്കുകയാണ്. ലീഗ് നിർത്തിവെക്കുന്നതിന് മുമ്പത്തെ പോയിന്‍റ് നിലവാരം അനുസരിച്ച് ലിവർപൂളാണ് ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 25 പോയിന്‍റിന്‍റെ മുന്‍തൂക്കമാണ് ചെമ്പടക്കുള്ളത്.