ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേൺലിക്കെതിരെ ലിവര്‍പൂളിന് തകർപ്പൻ ജയം. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 4-2 നാണ് ലിവർപൂളിന്‍റെ ജയം. മത്സരത്തിന്‍റെ ആറാം മിനിറ്റില്‍ ആഷ്ലി വെസ്റ്റ്‌വുഡിലൂടെ ബേണ്‍ലിയാണ് മുന്നിലെത്തിയത്. കോര്‍ണര്‍ കിക്ക് നേരിട്ട് ഗോളാക്കിയാണ് വെസ്റ്റ്‌വുഡ് സന്ദർശകരെ മുന്നിലെത്തിച്ചത്. 19-ാം മിനിറ്റില്‍ ഗോളടിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി റോബെര്‍ട്ടോ ഫിര്‍മിനോ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു.
കിരീട പോരാട്ടം കടുപ്പിച്ച് ലിവർപൂൾ; ബേൺലിക്കെതിരെ തകർപ്പൻ ജയം - മാഞ്ചസ്റ്റര്‍ സിറ്റി
ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഒരു പോയിന്‍റ് വ്യത്യാസത്തിൽ ലിവർപൂൾ രണ്ടാം സ്ഥാനത്തെത്തി. 30 കളികളിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് 74 പോയിന്‍റും, ലിവർപൂളിന് 73 പോയിന്‍റുമാണുള്ളത്.
പന്ത്രണ്ട് മിനിറ്റുകള്‍ക്ക് ശേഷം സെനഗല്‍ താരം സാഡിയോ മാനെയിലൂടെ ലിവര്‍പൂള്‍ ലീഡ് നേടി. 67-ാം മിനിറ്റിൽ ഫിര്‍മിനോ രണ്ടാം ഗോളിലൂടെ ലിവര്‍പൂളിന്‍റെ ലീഡുയര്‍ത്തി. ലിവർപൂൾ ജയമുറപ്പിച്ച് നില്‍ക്കെ ഇഞ്ച്വറി ടൈമിന്‍റെ ആദ്യ മിനിറ്റില്‍ ജോഹാന്‍ ഗുഡ്മുണ്ട്സൺ ബേണ്‍ലിക്കായി ഒരു ഗോള്‍ കൂടി മടക്കി. വിജയം ഉറപ്പായിരുന്നിട്ടും ലിവര്‍പൂള്‍ രണ്ട് മിനിറ്റിനകം മാനെയിലൂടെ വീണ്ടും ഗോൾ നേടി മത്സരം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഒരു പോയിന്‍റ് വ്യത്യാസത്തിൽ ലിവർപൂൾ രണ്ടാം സ്ഥാനത്തെത്തി.