ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗലില്‍ ആഴ്‌സണിലെ അട്ടിമറിച്ച് ആസ്റ്റണ്‍ വില്ല. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ആസ്റ്റണിന്‍റെ വിജയം. ഈജിപ്‌ഷ്യന്‍ മധ്യനിര താരം ട്രെസെഗ്യറ്റാണ് ആഴ്‌സണിലിന്‍റെ വല കുലുക്കിയത്. ഇംഗ്ലീഷ് താരം ടിറോണ്‍ മിങ്‌സിന്‍റെ അസിസ്റ്റാണ് ട്രെസെഗ്യറ്റ വലയിലെത്തിച്ചത്.
ഗണ്ണേഴ്‌സിനെതിരായ ജയത്തോടെ തരംതാഴ്‌ത്തല്‍ ഭീഷണിയില്‍ നിന്നും താല്‍ക്കാലികമായി രക്ഷപ്പെടാനും ആസ്റ്റണിന് സാധിച്ചു. ലീഗിലെ അടുത്ത കളിയില്‍ വിജയിച്ചാലെ തരംതാഴ്‌ത്തല്‍ ഭീഷണി പൂര്‍ണാമായും ഒഴിവാക്കാന്‍ ആസ്റ്റണ് സാധിക്കൂ. വെസ്റ്റ്‌ഹാമാണ് മത്സരത്തില്‍ ആസ്റ്റണിന്‍റെ എതിരാളികള്‍. ഇരു ടീമുകളുടെയും സീസണിലെ അവസാന മത്സരം കൂടിയാണ് ഈ മാസം 26ന് നടക്കുക.
അതേസമയം നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ആഴ്‌സണലിന് ഈ തോല്‍വി വലിയ ആഘാതമാണ് സൃഷ്‌ടിച്ചത്. ലിഗീലെ അടുത്ത മത്സരത്തില്‍ ആഴ്‌സണല്‍ വാറ്റ്‌ഫോര്‍ഡിനെ നേരിടും. എഫ്‌എ കപ്പ് ഫൈനലിന് ടീമിനെ ഒരുക്കുന്ന പരിശീലകന്‍ മൈക്കള്‍ അട്ടേര വരും ദിവസങ്ങളില്‍ തലപുകക്കേണ്ടിവരുമെന്ന് ഓര്‍മിപ്പിക്കുകയായിരുന്നു എവേ മത്സരത്തിലെ തോല്‍വി. മത്സരത്തില്‍ പകുതിയില്‍ അധികം സമയം പന്ത് കൈവശം വെച്ചിട്ടും ഗോള്‍ കണ്ടെത്താനാകാത്തതാണ് ആഴ്‌സണലിനെ വലച്ചത്.
ആസ്റ്റണ്‍ മൂന്ന് തവണ സന്ദര്‍ശകരുടെ ഗോള്‍മുഖത്ത് ആക്രമണം നടത്തിയപ്പോള്‍ ആഴ്‌സണലിന്‍റെ മുന്നേറ്റം എതിരാളികളുടെ പ്രതിരോധത്തില്‍ തട്ടി നില്‍ക്കുകയായിരുന്നു. ടീം എന്ന നിലയില്‍ ആഴ്‌സണല്‍ ഇനിയും ഏറെ മുന്നേറാനുണ്ടെന്ന് ഓര്‍മിപ്പിക്കുകയായിരുന്നു ഈ തോല്‍വി. ഓഗസ്റ്റ് ഒന്നിന് നടക്കുന്ന എഫ്‌എ കപ്പിന്‍റെ കലാശപ്പോരില്‍ ചെല്‍സിയാണ് ഗണ്ണേഴ്‌സിന്‍റെ എതിരാളികള്‍.