ലണ്ടന്‍:നുനോ എസ്‌പെരിറ്റോ സാന്‍റോ പ്രീമിയര്‍ ലീഗിലെ കരുത്തരായ ടോട്ടന്‍ഹാമിന്‍റെ പരിശീലകന്‍. കഴിഞ്ഞ മെയില്‍ വോള്‍വ്‌സിന്‍റെ പരിശീലക വേഷം അഴിച്ചുവെച്ച സാന്‍റെ രണ്ട് മാസങ്ങള്‍ക്ക് ശേഷം പുതിയ തട്ടകം കണ്ടെത്തി. രണ്ട് വര്‍ഷത്തെ കരാറാണ് ക്ലബുമായുള്ളത്.
യൂറോപ്പില്‍ വോള്‍വ്‌സിന് മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത പരിശീലകനാണ് നുനോ. 2019-20 സീസണില്‍ വോള്‍വ്‌സിന് യൂറോപ്പ ലീഗിന് യോഗ്യത നേടിക്കൊടുത്ത നുനോ പ്രീമിയര്‍ ലീഗില്‍ എതിരാളികള്‍ ഭയക്കുന്ന ടീമായി വോള്‍വ്‌സിനെ മാറ്റിയെടുക്കുകയും ചെയ്‌തു.
ഈ വര്‍ഷം ഏപ്രിലില്‍ ഹോസെ മൗറിന്യോ പരിശീലക വേഷം അഴിച്ചുവെച്ച ശേഷം റിയാന്‍ മേസണായിരുന്നു താല്‍ക്കാലിക ചുമതല. ഇന്‍റര്‍മിലാന്‍റെ മുന്‍ പരിശീലകന്‍ അന്‍റോണിയോ കോന്‍റെയെ ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് നുനോക്ക് നറുക്ക് വീണത്.