ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ സജീവമാക്കി ലിവര്‍പൂള്‍. ബേണ്‍ലിക്കെതിരെ ഇന്ന് പുലര്‍ച്ചെ നടന്ന എവേ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജയിച്ചതോടെയാണ് ലിവറിന്‍റെ പ്രതീക്ഷകള്‍ ശക്തമായത്. പരിക്ക് ഭേദമായി ടീമില്‍ തിരിച്ചെത്തിയ റോബെര്‍ട്ടോ ഫെര്‍മിനോയാണ് ചെമ്പടക്കായി ആദ്യ പകുതിയില്‍ അക്കൗണ്ട് തുറന്നത്.
പിന്നാലെ രണ്ടാം പകുതിയില്‍ ഫിലിപ്‌സും നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ശേഷിക്കെ ചമ്പര്‍ലൈനും ഗോള്‍ സ്വന്തമാക്കി. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന ലിവര്‍പൂള്‍ 66 പോയിന്‍റുമായി ലെസ്റ്റര്‍ സിറ്റിക്ക് ഒപ്പത്തിനൊപ്പമെത്തി. സീസണില്‍ ലിവറിനും ലെസ്റ്ററിനും ഓരോ മത്സരം വീതമാണ് ശേഷിക്കുന്നത്.