ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിക്കെതിരെ ജയം സ്വന്തമാക്കി ന്യൂകാസില്‍ യുണൈറ്റഡ്. ബേണ്‍ലിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം.
ബേണ്‍ലിക്കെതിരെ ന്യൂകാസിലിന് ജയം - epl update
ന്യൂകാസില്‍ യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ബേണ്‍ലിയെ പരാജയപ്പെടുത്തിയത്.
കിക്കോഫായി 18-ാം മിനിട്ടില്‍ ചെക്ക് ഫോര്‍വേഡ് മതേ വിദ്രയിലൂടെ ബേണ്‍ലി ലീഡ് പിടിച്ചെങ്കിലും രണ്ടാം പകുതിയില്‍ ന്യൂകാസില്‍ ജയം കണ്ടെത്തി. മര്‍ഫിയാണ് ന്യൂകാസിലിനായി ആദ്യം വല കുലുക്കിയത്. അഞ്ച് മിനിട്ടുകള്‍ക്ക് ശേഷം മാക്‌സിമിനിയിലൂടെ വിജയ ഗോള്‍ കണ്ടെത്തി.
മത്സരത്തില്‍ ജയിച്ചെങ്കിലും ലീഗിലെ തരംതാഴ്ത്തല്‍ ഭീഷണി പൂര്‍ണമായും ഇല്ലാതാക്കാന്‍ ന്യൂകാസിലിന് സാധിച്ചിട്ടില്ല. 31 മത്സരങ്ങളില്‍ നിന്നും 32 പോയിന്‍റ് മാത്രമുള്ള ന്യൂകാസില്‍ പട്ടികയില്‍ പതിനേഴാം സ്ഥാനത്താണ്. 20 ടീമുകളുള്ള ലീഗിലെ അവസാന രണ്ട് സ്ഥാനക്കാരാണ് തരം താഴ്‌ത്തലിലൂടെ പുറത്താവുക.