ലണ്ടന്‍: നാളെ വൈകീട്ട് ഫുള്‍ഹാമിനെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ആഴ്‌സണലിന്‍റെ സൂപ്പര്‍ ഫോര്‍വേഡ് പിയറി എമിറിക് ഒബുമയാങ് കളിക്കില്ല. തനിക്ക് മലേറിയ ആണെന്ന് ഒബുമയാങ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഗാബോണിന് വേണ്ടിയുള്ള അന്താരാഷ്‌ട്ര മത്സരത്തിനിടെയാണ് ഒബുമയാങ്ങിന് രോഗബാധ ഉണ്ടായതെന്നാണ് സൂചന. എത്രയും വേഗം ഗണ്ണേഴ്‌സിന്‍റെ ക്യാമ്പില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയും ഫോര്‍വേഡ് പങ്കുവെച്ചു. നിലവില്‍ ആശുപത്രിയില്‍ തുടരുകയാണ്.
ആഴ്സണല്‍ ഫോര്‍വേഡ് ഒബുമയാങ്ങിന് മലേറിയ; ഫുള്‍ഹാമിനെതിരെ കളിക്കില്ല - malaria for arsenal forward news
ഗാബോണിന് വേണ്ടിയുള്ള അന്താരാഷ്‌ട്ര മത്സരത്തിനിടെയാണ് ഒബുമയാങ്ങിന് മലേറിയ സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സീസണില്‍ മോശം പ്രകടനം തുടരുന്ന ആഴ്‌സണല്‍ നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. മൈക്കല്‍ അട്ടേരയുടെ ശിഷ്യന്‍മാര്‍ക്ക് ലീഗില്‍ ഇതേവരെ നടന്ന 31 മത്സരങ്ങളില്‍ നിന്നും 13 ജയങ്ങളും ആറ് സമനിലയുമാണുള്ളത്. 12 പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ഗണ്ണേഴ്‌സിന് 45 പോയിന്‍റ് മാത്രമാണുള്ളത്. മോശം ഫോം തുടരുന്ന ആഴ്‌സണലിന്‍റെ ആയുധപ്പുരയില്‍ ഒബുമയാങ്ങിന്‍റെ അഭാവം വലിയ വിള്ളലാണുണ്ടാക്കുക. പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ സീസണിലെ ടോപ്പ് സ്‌കോറേഴ്‌സില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഒബുമയാങ്ങ്. ഈ സീസണിലെ ടേബിള്‍ ടോപ്പറായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 32 മത്സരങ്ങളില്‍ നിന്നും 74 പോയിന്‍റാണുള്ളത്. ഒന്നാമതുള്ള സിറ്റിക്ക് 11 പോയിന്‍റിന്‍റെ മുന്‍തൂക്കമുണ്ട്.