ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്‌റ്റണെതിരെ സമനില വഴങ്ങി ലെസ്റ്റര്‍ സിറ്റി. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളും വല കുലുക്കിയത്. ലെസ്റ്ററിനായി ജോണി ഇവാന്‍സും സതാംപ്‌റ്റണ് വേണ്ടി ജെയിംസ് വാര്‍ഡ് പ്രൗസും ഗോള്‍ സ്വന്തമാക്കി. ആദ്യ പകുതി ആരംഭിച്ച് 10-ാം മിനിട്ടില്‍ ഡിഫന്‍ഡര്‍ ജാനിക്ക് വെസ്റ്റര്‍ഗാര്‍ഡ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് സതാംപ്‌റ്റണ് തിരിച്ചടിയായി.
ലെസ്റ്ററിന് സമനില; കപ്പിനോടടുത്ത് സിറ്റി - premier league update
പ്രീമിയര്‍ ലീഗില്‍ സതാംപ്‌റ്റണും ലെസ്റ്റര്‍ സിറ്റിയും തമ്മിലുള്ള മത്സരത്തില്‍ ഇരു ടീമുകളു ഓരോ ഗോള്‍ വീതം സ്വന്തമാക്കി പിരിഞ്ഞു
ലെസ്റ്റര്‍
തുടര്‍ന്ന് 10 പേരുമായാണ് സതാംപ്റ്റണ്‍ മത്സരം പൂര്‍ത്തിയാക്കിയത്. ടേബിള്‍ ടോപ്പറായ മാഞ്ചസ്റ്റര്‍ സിറ്റി ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ നേരിടും. വൈകീട്ട് അഞ്ചിന് ക്രിസ്റ്റല്‍ പാലസിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ലീഗില്‍ 10 പോയിന്‍റിന്‍റെ മുന്‍തൂക്കമുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് കപ്പടിക്കാന്‍ രണ്ട് ജയം കൂടി സ്വന്തമാക്കിയാല്‍ മതി. അതിനാല്‍ തന്നെ വരാനിരിക്കുന്ന മത്സരങ്ങള്‍ ക്രിസ്റ്റല്‍ പാലസിന് നിര്‍ണായകമാണ്.