കേരളം

kerala

ETV Bharat / sports

ആഴ്‌സണലിന് മുന്നില്‍ മുട്ടുമടക്കി ചെല്‍സി - പ്രീമിയര്‍ ലീഗ് അപ്പ്‌ഡേറ്റ്

എഫ്‌എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക മത്സരങ്ങള്‍ക്ക് മുന്നോടിയായി നടന്ന പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളിലെ തോല്‍വി ചെല്‍സിയുടെ ക്യാമ്പില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

premier league update  chelea lose news  പ്രീമിയര്‍ ലീഗ് അപ്പ്‌ഡേറ്റ്  ചെല്‍സിക്ക് തോല്‍വി വാര്‍ത്ത
പ്രീമിയര്‍ ലീഗ്

By

Published : May 13, 2021, 11:01 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ചെല്‍സിക്ക് തോല്‍വി. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഗണ്ണേഴ്‌സിനോട് എതിരില്ലാത്ത ഒരു ഗോളിന്‍റെ പരാജയമാണ് തോമസ് ട്യുഷലിന്‍റെ ശിഷ്യന്‍മാര്‍ ഏറ്റുവാങ്ങിയത്. ആദ്യപകുതിയിലെ 16-ാം മിനിട്ടില്‍ എമിലി റോവ് ഗണ്ണേഴ്‌സിനായി വല കുലുക്കി.

എഫ്‌ എ കപ്പിന്‍റെ കലാശപ്പോരിന് മുമ്പായി നടന്ന മത്സരത്തിലെ തോല്‍വി നീലപ്പടക്ക് ക്ഷീണമുണ്ടാക്കും. കൂടാതെ അടുത്ത സീസണില്‍ ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതക്കും പരാജയം തിരിച്ചടിയായി മാറും. മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയതോടെ ചെല്‍സിക്ക് വെസ്റ്റ് ഹാം ഉള്‍പ്പെടെ ഭീഷണി ഉയര്‍ത്തുന്നുണ്ട്.

കൂടുതല്‍ കായിക വാര്‍ത്തകള്‍: ഗോളടിച്ച് 'ഹാട്രിക് സെഞ്ച്വറി'; യൂറോപ്പില്‍ റോണോയുടെ പടയോട്ടം

വരുന്ന 15ന് രാത്രി 9.45ന് വിംബ്ലിയിലാണ് എഫ്‌എ കപ്പിന്‍റെ ഫൈനല്‍ പോരാട്ടം. ലെസ്റ്റര്‍ സിറ്റിയാണ് ചെല്‍സിയുടെ എതിരാളികള്‍. പിന്നാലെ ഈ മാസം 29ന് പോര്‍ട്ടോയില്‍ ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനല്‍ പോരാട്ടവും ചെല്‍സിയെ കാത്തിരിക്കുന്നുണ്ട്. യൂറോപ്യന്‍ ചാമ്പ്യന്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് ചെല്‍സി നേരിടേണ്ടത്.

ABOUT THE AUTHOR

...view details