കേരളം

kerala

ETV Bharat / sports

കളി പഠിക്കാന്‍ ഫെര്‍ഗൂസണ്‍ വേണം: ബ്രൂണോ - bruno and ferguson news

ഈ മാസം 27ന് യൂറോപ്പ ലീഗിന്‍റെ കലാശപ്പോരിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തയാറെടുക്കവെയാണ് മിഡ്‌ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്

ബ്രൂണോയും ഫെര്‍ഗൂസണും വാര്‍ത്ത  ഫെര്‍ഗൂസണും യുണൈറ്റഡും വാര്‍ത്ത  bruno and ferguson news  ferguson and united news
മാഞ്ചസ്റ്റര്‍

By

Published : May 16, 2021, 6:37 PM IST

ലണ്ടന്‍: കളിക്കളത്തിലെ പ്രകടനം മെച്ചപ്പെടുത്താനായി സാക്ഷാല്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണിന്‍റെ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പോര്‍ച്ചുഗീസ് മിഡ്‌ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസ്. സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നില്‍ ഈ മിഡ്‌ഫീല്‍ഡര്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഫെര്‍ഗൂസണെ നേരില്‍ കാണാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഫുട്‌ബോളിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ബ്രൂണോ പറയുന്നു.

സീസണില്‍ യുണൈറ്റഡിനെ യൂറോപ്പ ലീഗിന്‍റെ ഫൈനലില്‍ എത്തിക്കുന്നതില്‍ ബ്രൂണയാണ് മുന്നില്‍ നിന്നത്. റോമക്കെതിരായ ആദ്യപാദ സെമി ഫൈനലില്‍ രണ്ട് ഗോളുകളാണ് ഈ മിഡ്‌ഫീല്‍ഡറുടെ കാലുകളില്‍ നിന്നും പിറന്നത്. യൂറോപ്പ ലീഗിന്‍റെ ഫൈനലിനെത്തുമ്പോള്‍ ഫെര്‍ഗൂസണിന്‍റെ നിര്‍ദേശങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് പോര്‍ച്ചുഗീസ് മിഡ്‌ഫീല്‍ഡര്‍.

സീസണില്‍ വിവിധ ലീഗുകളിലായി 27 ഗോളുകളാണ് ബ്രൂണോയുടെ കാലുകളില്‍ നിന്നും പിറന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഇതേവരെ വിവിധ ലീഗുകളില്‍ നിന്നായി 40 ഗോളുകളാണ് ബ്രൂണോയുടെ കാലുകളില്‍ നിന്നും പിറന്നത്. 2020ലാണ് ബ്രൂണോ ഓള്‍ഡ് ട്രാഫോഡില്‍ എത്തുന്നത്. പരിശീലകന്‍ സോള്‍ഷയറുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാനായ ബ്രൂണോ ഇതിനകം യുണൈറ്റഡിന്‍റെ മധ്യനിരയിലെ സ്ഥിരം സാന്നിധ്യമായി മാറിക്കഴിഞ്ഞു.

കൂടുതല്‍ വായനക്ക് : എഫ്‌എ കപ്പില്‍ മുത്തമിട്ട് ലെസ്റ്റര്‍, ചിത്രങ്ങളിലൂടെ

നേരത്തെ പോര്‍ച്ചുഗീസ് സൂപ്പര്‍ ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയറില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത് ഫെര്‍ഗൂസണായിരുന്നു. സ്‌പോര്‍ട്ടിങ് ലിസ്‌ബണില്‍ നിന്നും ഓള്‍ഡ് ട്രാഫോഡില്‍ എത്തിയതോടെയാണ് റൊണാള്‍ഡോയുടെ തലവര മാറിയത്.

ABOUT THE AUTHOR

...view details