ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഒരാൾക്ക് കൂടി കൊവിഡ് 19. ഇപിഎല്‍ അധികൃതർ പ്രസ്താവനയിലൂടെയാണ് കൊറോണ വൈറസ് ബാധിച്ചതായി അറിയിച്ചത്. ഇയാളെ ഏഴ് ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്‌തു. ജൂണ്‍ 1, 2 തീയതികളില്‍ 1197 പ്രീമിയർ ലീഗ് അംഗങ്ങൾക്കിടയില്‍ നടത്തിയ കൊവിഡ് 19 ടെസ്റ്റിലാണ് ഒരു പോസിറ്റീവ് റിസല്‍ട്ട് കണ്ടെത്തിയത്.
ഇപിഎല്‍; ടോട്ടനം അംഗത്തിന് കൊവിഡ് 19 - കൊവിഡ് 19 വാർത്ത
കൊവിഡ് 19 കാരണം മാർച്ച് മാസം മുതല്‍ മാറ്റിവെച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജൂണ്‍ 17-ന് പുനരാരംഭിക്കും
ഇപിഎല്‍
അതേസമയം രോഗം സ്ഥിരീകരിച്ചതെന്ന് ടോട്ടനം ഹോട്ട്സ്‌പർ അംഗത്തിനാണെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കി. ഇപിഎല്‍ ചട്ടങ്ങൾ പ്രകാരം രോഗം ബാധിച്ചയാളുടെ പേര് വിവരം പുറത്ത് വിട്ടിട്ടില്ല. ഫുട്‌ബോൾ താരത്തിനാണോ ജീവനക്കാരനാണൊ രോഗം ബാധിച്ചതെന്ന കാര്യം പുറത്ത് വിടാനും ക്ലബ് അധികൃതർ തയാറായിട്ടില്ല.
കൊവിഡ് 19 കാരണം മാർച്ച് മാസം മുതല്‍ മാറ്റിവെച്ച ഇപിഎല്‍ ജൂണ്‍ 17-ന് പുനരാരംഭിക്കും. അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങൾ നടക്കുക.