ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ എവര്‍ട്ടണിനെ അട്ടിമറിച്ച് വെസ്റ്റ് ഹാം യുണൈറ്റഡ്. എവര്‍ട്ടന്‍റെ ഹോം ഗ്രൗണ്ടായ ഗൂഡിസണ്‍ പാര്‍ക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് വെസ്റ്റ് ഹാമിന്‍റെ വിജയം. വിജയത്തോടെ വെസ്റ്റ്ഹാം എട്ട് മത്സരങ്ങളില്‍ നിന്ന് 14 പോയിന്‍റുമായി എവര്‍ട്ടണെ മറികടന്ന് ആറാം സ്ഥാനത്തെത്തി.
മത്സരത്തില്‍ 74-ാം മിനിട്ടിൽ പ്രതിരോധതാരമായ എയ്ഞ്ജലോ ഒഗ്‌ബൊന്നയാണ് വെസ്റ്റ് ഹാമിന്‍റെ വിജയ ഗോള്‍ നേടിയത്. ബോവെന്‍ എടുത്ത കോര്‍ണര്‍ കിക്കിന് കൃത്യമായി തലവെച്ച് താരം എവര്‍ട്ടന്‍റെ ഗോൾവല ചലിപ്പിക്കുകയായിരുന്നു.