കേരളം

kerala

ETV Bharat / sports

പ്രീമിയർ ലീഗില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടങ്ങൾ

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്നത്തെ മത്സരം നിർണായകം. തുടർച്ചയായ ജയം ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ സിറ്റി.

പ്രീമിയർ ലീഗില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടങ്ങൾ

By

Published : Oct 6, 2019, 5:31 PM IST

ലണ്ടൻ: പ്രീമിയർ ലീഗില്‍ ചെല്‍സിയും മാഞ്ചസ്റ്റർ സിറ്റിയും യുണൈറ്റഡും ഇന്നിറങ്ങും. ചെല്‍സി സതാംപ്‌ടനെയും സിറ്റി വോൾവ്‌സിനെയും യുണൈറ്റഡ് ന്യൂകാസിലിനെയും നേരിടും.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്നത്തെ ജയം അനിവാര്യമാണ്. നിലവില്‍ 11-ാം സ്ഥാനത്ത് നില്‍ക്കുന്ന യുണൈറ്റഡ് റിലഗേഷൻ സോണിനടുത്തേക്ക് പോകും. ഏഴ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ലീഗില്‍ ആകെ രണ്ട് ജയം മാത്രമാണ് യുണൈറ്റഡിന് നേടാനായത്. ഇന്ന് ന്യൂകാസിലിന്‍റെ തട്ടകത്തില്‍ വച്ചാണ് അവരെ യുണൈറ്റഡ് നേരിടുന്നത്. കഴിഞ്ഞ മാർച്ചിന് ശേഷം ഒരു എവേ മത്സരത്തില്‍ പോലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിട്ടില്ല. കഴിഞ്ഞ 30 വർഷങ്ങളിലെ ഏറ്റവും മോശം ഫോമിലൂടെയാണ് യുണൈറ്റഡ് കടന്നുപോകുന്നത്. പരിക്കേറ്റ പോഗ്‌ബ, മാർഷ്യല്‍, ലിംഗാർഡ് എന്നിവർ ഇന്നും യുണൈറ്റഡ് നിരയില്‍ കളിക്കാനിടയില്ല.

സതാംപ്‌ടന്‍റെ സ്വന്തം മൈതാനത്ത് വച്ചാണ് ചെല്‍സി ഇന്ന് അവരെ നേരിടാനൊരുങ്ങുന്നത്. ഈ സീസണില്‍ ആദ്യമായി തുടർച്ചയായ ലീഗ് ജയങ്ങൾ നേടുകയെന്നതാകും ചെല്‍സിയുടെ ലക്ഷ്യം. ഏപ്രിലിന് ശേഷം ഹോം മത്സരങ്ങളില്‍ ജയിക്കാൻ കഴിയാതെയിരുന്ന സതാംപ്‌ടന് ഇന്നത്തെ ജയം എളുപ്പമാകില്ല. കാന്‍റെ ഇന്ന് ചെല്‍സിക്ക് വേണ്ടി കളിച്ചേക്കില്ല. യുവതാരങ്ങൾക്കൊപ്പം വില്ലിയൻ ഉൾപ്പെടെയുള്ള സീനിയർ താരങ്ങളും ഫോമിലെത്തിയത് ചെല്‍സിക്ക് കരുത്താകും.

ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മാഞ്ചസ്റ്റർ സിറ്റി തകർപ്പൻ ഫോമിലാണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് 16 പോയിന്‍റുമായാണ് സിറ്റിയുടെ കുതിപ്പ്. നിലവിലെ ഫോമില്‍ 15-ാം സ്ഥാനത്ത് നില്‍ക്കുന്ന വോൾവ്‌സിനെതിരെ അനായാസ ജയം നേടാനാകും എന്ന പ്രതീക്ഷയോടെയാണ് സിറ്റി ഇന്നിറങ്ങുന്നത്.

ABOUT THE AUTHOR

...view details