ലണ്ടൻ :ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി. മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് സിറ്റിയുടെ വിജയം.
സിറ്റിക്കായി ഫെറാൻ ടോറസ് ഇരട്ട ഗോൾ നേടിയപ്പോൾ ഇൽകായ് ഗുണ്ടോവാൻ, ഗബ്രിയേൽ ജെസൂസ്, റോഡ്രി എന്നിവർ ഓരോ ഗോൾ വീതം നേടി.
കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ആഴ്‌സണൽ ഇതോടെ ലീഗിൽ അവസാന സ്ഥാനത്തായി. 81 ശതമാനം പൊസിഷനുകളും, 25 ഓണ്‍ ടാർഗറ്റ് ഷോട്ടുകളും, 14 കോർണറുകളും, 757 പാസികളുമായി സിറ്റി കളം നിറഞ്ഞ മത്സരം തികച്ചും ഏകപക്ഷീയമായിരുന്നു.