ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ആഴ്‌സണലിനെതിരെ ചെൽസിക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നീലപ്പട വിജയം പിടിച്ചത്. രണ്ടാം വരവ് ഗോള്‍ നേട്ടത്തോടെ ആഘോഷിച്ച റൊമേലു ലുക്കാക്കു(15ാം മിനുട്ട്) , റീസെ ജയിംസ് (35ാം മിനുട്ട്) എന്നിവരാണ് ചെൽസിക്കായി ലക്ഷ്യം കണ്ടത്.
ഇതേവരെ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് ചെല്‍സിയാണ് പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ളത്. രണ്ട് തോല്‍വി വഴങ്ങിയ ആഴ്‌സണല്‍ 19-ാം സ്ഥാനത്താണ്.
യുണൈറ്റഡിനെ കുരുക്കി സതാംപ്ടണ്‍
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി സതാംപ്ടണ്‍. ആദ്യ മത്സരത്തില്‍ ലീഡ്‌സിനെതിരെ 5-1ന്‍റെ തകര്‍പ്പന്‍ വിജയം ആഘോഷിച്ച യുണൈറ്റഡിന് രണ്ടാം മത്സരത്തില്‍ പ്രകടനം ആവര്‍ത്തിക്കാനായില്ല.