കേരളം

kerala

ETV Bharat / sports

പ്രീമിയര്‍ ലീഗിലെ ആസ്റ്റണ്‍ വില്ല - ബേൺലി മത്സരം മാറ്റി - പ്രീമിയര്‍ ലീഗിലെ ആസ്റ്റണ്‍ വില്ല- ബേൺലി മത്സം മാറ്റിവെച്ചു

കിക്കോഫിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് മത്സരം മാറ്റിയത്

Covid Aston Villa vs Burnley match postponed  english premier league  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്  പ്രീമിയര്‍ ലീഗിലെ ആസ്റ്റണ്‍ വില്ല- ബേൺലി മത്സം മാറ്റിവെച്ചു  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കൊവിഡ്
കൊവിഡ്: പ്രീമിയര്‍ ലീഗിലെ ആസ്റ്റണ്‍ വില്ല- ബേൺലി മത്സം മാറ്റിവെച്ചു

By

Published : Dec 18, 2021, 8:06 PM IST

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആസ്റ്റണ്‍ വില്ല- ബേൺലി മത്സരം മാറ്റിവച്ചു. വില്ലാ താരങ്ങളില്‍ ചിലര്‍ക്ക് കൊവിഡ് പോസിറ്റീവായതോടെയാണ് കിക്കോഫിന് മണിക്കൂറുകള്‍ക്ക് മുമ്പ് മത്സരം മാറ്റിയത്.

എത്ര താരങ്ങള്‍ക്കാണ് കൊവിഡ് ബാധിച്ചതെന്ന് പ്രീമിയർ ലീഗോ ആസ്റ്റൺ വില്ലയോ വിശദാംശങ്ങൾ നൽകിയിട്ടില്ല. ആസ്റ്റൺ വില്ല നൽകിയ വിവരങ്ങള്‍ അവലോകനം ചെയ്‌തും പ്രത്യേക മെഡിക്കൽ സംഘത്തിന്‍റെ ഉപദേശം തേടിയുമാണ് മത്സരം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ലീഗ് അറിയിച്ചു.

also read: ISL : എടികെയുടെ ചാമ്പ്യന്‍ കോച്ച് ലോപസ് ഹബാസ് രാജിവച്ചു

കൊവിഡും പരിക്കും കാരണം ഒരു ടീമിനെ ഫീൽഡ് ചെയ്യാൻ ക്ലബ്ബിന് മതിയായ കളിക്കാരില്ലെന്നാണ് ആസ്റ്റണ്‍ വില്ല സംഘാടകരെ അറിയിച്ചിരുന്നത്.

ABOUT THE AUTHOR

...view details