കേരളം

kerala

ETV Bharat / sports

ഇംഗ്ലീഷ് പ്രതിരോധ താരം സ്റ്റീവൻ ടൈലർ ഒഡീഷ എഫ്‌സിയിൽ - newcastle star taylor news

ഒരു വര്‍ഷത്തേക്കാണ് ഇംഗ്ലീഷ് പ്രതിരോധ താരം സ്റ്റീവന്‍ ടൈലറുമായി ഒഡീഷ എഫ്‌സി കരാറുണ്ടാക്കിയത്.

ടൈയ്‌ലര്‍ ഒഡീഷയില്‍ വാര്‍ത്ത  ന്യൂകാസല്‍ താരം ടൈയ്‌ലര്‍ വാര്‍ത്ത  ടെയ്‌ലര്‍ ഐഎസ്‌എല്ലിന്‍റെ ഭാഗം വാര്‍ത്ത  taylor in odisha news  newcastle star taylor news  taylor part of isl new
സ്റ്റീവൻ ടൈലർ

By

Published : Sep 17, 2020, 5:05 PM IST

ഹൈദരാബാദ്: 󠁮󠁧󠁿മുൻ ന്യൂകാസല്‍ യുണൈറ്റഡ് താരവും ഇംഗ്ലീഷ് ഡിഫെൻഡറുമായ സ്റ്റീവൻ ടൈയ്‌ലര്‍ ഒഡീഷ എഫ്‌സിയില്‍. ഒരു വര്‍ഷത്തേക്കാണ് കരാര്‍. രണ്ട് വര്‍ഷത്തേക്ക് കൂടെ കരാര്‍ നീട്ടാനുള്ള സൗകര്യവുമുണ്ട്. ഒഡിഷ എഫ്സി ഔദ്യോഗികമായി താരം ക്ലബിലെത്തിയതായി സ്ഥിരീകരിച്ചു.

ഓസ്‌ട്രേലിയന്‍ എ ലീഗ് ക്ലബ്ബായ വെല്ലിങ്ടൺ ഫിയോണിക്സിൽ നിന്നുമാണ് താരം ഒഡീഷയുടെ ഭാഗമാകുന്നത്. വെല്ലിങ്ടണിനായി 49ഓളം മത്സരങ്ങൽ കളിച്ച താരം മൂന്ന് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

ന്യൂ കാസല്‍ യുണൈറ്റഡിലൂടെയാണ് താരം ഫ്രൊഫഷണല്‍ ഫുട്‌ബോള്‍ ആരംഭിക്കുന്നത്. 13 വർഷത്തോളം ന്യൂകാസല്‍ യുണൈറ്റഡിനായി ടൈയ്‌ലര്‍ ബൂട്ടണിഞ്ഞു. ന്യൂകാസല്‍ യുണൈറ്റഡിനെ കൂടാതെ മറ്റ് നിരവധി ഇംഗ്ലീഷ് ക്ലബുകളിലും ടെയ്‌ലര്‍ കളിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details