വെംബ്ലി:യൂറോ കപ്പ് ഫൈനല്‍ മത്സരത്തില്‍ ചരിത്രം രചിച്ച് ഇംഗ്ലണ്ട് ലെഫ്റ്റ് ബാക്ക് താരം ലൂക്ക് ഷോ. കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ഇംഗ്ലണ്ട് (1-0) ലീഡെടുക്കുകയായിരുന്നു. ഒരു മിനിറ്റുകഴിഞ്ഞ് 57-ാം സെക്കന്‍ഡിലാണ് യൂറോയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളെന്ന റെക്കോര്‍ഡ് ഷോ കുറിച്ചത്. ഇതോടെ, ഇംഗ്ലണ്ട് - ഇറ്റലി കൊമ്പുകോര്‍ക്കലിന് കൂടുതല്‍ ആവേശമായി.
രണ്ടാം മിനിറ്റിനുള്ളില്‍ ഗോള്‍, യൂറോയില്‍ അതിവേഗ റെക്കോര്‍ഡുമായി ഇംഗ്ളണ്ട് - ഇംഗ്ലണ്ട് ലെഫ്റ്റ് ബാക്ക് താരം ലൂക്ക് ഷോ
രണ്ടു മിനിറ്റിനുള്ളില്‍ ഇംഗ്ലണ്ട് ലെഫ്റ്റ് ബാക്ക് താരം ലൂക്ക് ഷോ ഗോള്‍ നേടിയതോടെ യൂറോ കപ്പ് ഫൈനല്‍ ചരിത്രം കുറിച്ചു.
രണ്ടാം മിനിറ്റിനുള്ളില്‍ ഗോള്‍, യൂറോയില്‍ അതിവേഗ റെക്കോര്‍ഡുമായി ഇംഗ്ളണ്ട്
സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഡെൻമാർക്കിനെ കീഴടക്കിയാണ് സൗത്ത് ഗേറ്റിന്റെ സംഘം ഫൈനലിനെത്തിയത്. സ്പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടിൽ പുറത്താക്കിയാണ് ഇറ്റലിയുടെ വരവ്. അതേസമയം, യൂറോ കപ്പിന്റെ ചരിത്രം തിരുത്തി കന്നി കിരീടത്തിനായാണ് ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങിയത്. എന്നാല്‍, 1968ന് ശേഷം മറ്റൊരു കിരീടമാണ് അസൂറികള്‍ ലക്ഷ്യം വെയ്ക്കുന്നത്.
ALSO READ: യൂറോപ്പിലെ ഫുട്ബോൾ രാജാവാകാൻ ഇംഗ്ളണ്ടും ഇറ്റലിയും നേർക്കു നേർ