ലണ്ടന്‍: ഇംഗ്ലണ്ടില്‍ കുറച്ചു കാലത്തേക്ക് അടച്ചിട്ട സ്റ്റേഡിയത്തിലേ ഫുട്‌ബോൾ മത്സരങ്ങൾ നടക്കൂവെന്ന് ഫുട്‌ബോൾ അസോസിയേഷന്‍ തലവന്‍ ഗ്രെഗ് ക്ലാർക്ക്. അടുത്ത കാലത്തൊന്നും ഫുട്‌ബോൾ മത്സരങ്ങൾ കാണാൻ കാണികൾക്ക് അവസരമുണ്ടാകില്ല. സാമൂഹിക അകലം കുറച്ച് കാലത്തേക്ക് കൂടി പാലിക്കേണ്ടതിനാല്‍ ഫുട്‌ബോൾ രംഗത്ത് കാര്യമായ മാറ്റങ്ങൾ വേണ്ടിവരും. ഫുട്ബോൾ മത്സരങ്ങളുടെ ജീവവായു കാണികളാണ് അവരെ പുറത്തിരുത്തുക എന്നത് ശ്രമകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് 19-നെ തുടർന്ന് പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള ഫുട്‌ബോൾ മത്സരങ്ങൾ ഇംഗ്ലണ്ടില്‍ കഴിഞ്ഞ രണ്ട് മാസമായി നിർത്തിവച്ചിരിക്കുകയാണ്.
ഇംഗ്ലണ്ടില്‍ ഫുട്‌ബോൾ അടച്ചിട്ട സ്റ്റേഡിയത്തില്‍: ഗ്രെഗ് ക്ലാർക്ക് - covid 19 news
ഫുട്ബോളിന്‍റെ ജീവവായു കാണികളാണെന്നും അവരെ പുറത്തിരുത്തുക ശ്രമകരമാണെന്നും ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷന്‍ തലവന്‍ ഗ്രെഗ് ക്ലാർക്ക്
![ഇംഗ്ലണ്ടില്‍ ഫുട്‌ബോൾ അടച്ചിട്ട സ്റ്റേഡിയത്തില്‍: ഗ്രെഗ് ക്ലാർക്ക് ഇപിഎല്‍ വാർത്ത കൊവിഡ് 19 വാർത്ത ഗ്രെഗ് ക്ലാർക്ക് വാർത്ത greg clarke news covid 19 news epl news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7060036-869-7060036-1588601199959.jpg)
ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ വാർഷിക ബജറ്റ് 93 മില്യണ്‍ ഡോളറായി കുറച്ചു. അടുത്ത നാല് വർഷങ്ങളിലായി ഉണ്ടാകാനിടയുള്ള സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ടാണ് നടപടി. ദേശീയ ഫുട്‌ബോൾ ടീം പ്രവർത്തിക്കുന്നത് ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷന് കീഴിലാണ്. വെംബ്ലി സ്റ്റേഡിയത്തിന്‍റെ ഉടമസ്ഥരും ഇവരാണ്. ഇപിഎല്‍ മത്സരങ്ങൾ അടുത്ത മാസം മുതല്‍ ആരംഭിക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നുണ്ട്. അതേസമയം എഫ്‌എ കപ്പിന്‍റെ ക്വാർട്ടർ ഫൈനല്‍സ് ഉൾപ്പെടെ പൂർത്തിയാകാനുമുണ്ട്. വീണ്ടും മൈതാനത്ത് പന്തുരുളുന്നത് കാണാന്‍ ലോകമെമ്പാടുമുള്ള ഇംഗ്ലീഷ് ഫുട്‌ബോൾ ആരാധകർ കാത്തിരിക്കുകയാണ്.