കേരളം

kerala

ETV Bharat / sports

സാക്കയുടെ ഗോളില്‍ ഇംഗ്ലണ്ടിന് ജയം - saca with international goal news

യൂറോ കപ്പ് പോരാട്ടത്തിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിലാണ് ഓസ്‌ട്രിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്

ഇംഗ്ലണ്ടിന് ജയം വാര്‍ത്ത  അന്താരാഷ്‌ട്ര ഗോളുമായി സാക്ക വാര്‍ത്ത  saca with international goal news  england win news
സാക്ക

By

Published : Jun 3, 2021, 6:51 AM IST

ലണ്ടന്‍: ഓസ്‌ട്രിയക്ക് എതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ സാകയുടെ ഗോളില്‍ ഇംഗ്ലണ്ട് ജയം സ്വന്തമാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിട്ടിലാണ് സാക വല കുലുക്കിയത്. ആഴ്‌സണലിന്‍റെ വിങ്ങറായ സാക്കയുടെ ആദ്യ അന്താരാഷ്‌ട്ര ഗോളാണിത്.

അതേസമയം റൈറ്റ് ബാക്ക് ട്രെന്‍ഡ് അലക്‌സാണ്ടര്‍ പരിക്കേറ്റ് പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് ടീം അധികൃതര്‍ ഇതേവരെ വ്യക്തമാക്കിയിട്ടില്ല. ഇംഗ്ലണ്ടിലെ റിവര്‍ സൈഡ് സ്റ്റേഡിയത്തിലാണ് സൗഹൃദ പോരാട്ടം നടന്നത്.

also read: 'കൂടുതല്‍ ശക്തയായി തിരിച്ചെത്താനാവട്ടെ'; കരോളിനയ്ക്ക് ആശംസകളുമായി സിന്ധു

ഇംഗ്ലണ്ടിന്‍റെ യൂറോകപ്പ് പോരാട്ടങ്ങള്‍ ജൂണ്‍ 13ന് ആരംഭിക്കും. ക്രൊയേഷ്യക്ക് എതിരെയാണ് ആദ്യ മത്സരം. ഗ്രൂപ്പ് ഡിയില്‍ ഇരു ടീമുകളെയും കൂടാതെ സ്‌കോട്ട്ലന്‍ഡ് ചെക്ക് റിപ്പബ്ലിക്ക് എന്നിവയാണ് മറ്റ് രണ്ട് ടീമുകള്‍. ടര്‍ക്കിയും ഇറ്റലിയും തമ്മിലാണ് ഉദ്‌ഘാടന മത്സരം. ഈ മാസം 12ന് പുലര്‍ച്ചെ 12.30ന് ഇറ്റലിയിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് മത്സരം.

also read: ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫെെനൽ മൂന്ന് മത്സരങ്ങളാക്കണം : രവി ശാസ്ത്രി

ABOUT THE AUTHOR

...view details