ബാഴ്സലോണ: നൗക്യാമ്പിലെ ആവേശപോരില്‍ സമനില. സ്പാനിഷ് ലാലിഗയില്‍ ബാഴ്സലോണയും റയല്‍ മാഡ്രിഡും ഏറ്റുമുട്ടിയപ്പോൾ ഗോൾ രഹിത സമനില. ഇതോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ബാഴ്സ ഒന്നാം സ്ഥാനം നിലനിർത്തി. 36 പോയിന്‍റുമായി ബാഴ്സയും റയലും ഒപ്പത്തിനൊപ്പമാണങ്കിലും ഗോൾ ശരാശരിയില്‍ ബാഴ്സയാണ് ഒന്നാമത്. 17 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു എല്‍ക്ലാസിക്കോ മത്സം ഗോൾ രഹിതമായി അവസാനിക്കുന്നത്. 2002 നവംബറിലാണ് എല്‍ ക്ലാസിക്കോ ഗോൾ രഹിതമായി അവസാനിച്ചത്.
ഗോളടിക്കാതെ എല്‍ക്ലാസിക്കോ; പോയിന്‍റ് പട്ടികയില്‍ ബാഴ്സ മുന്നില്‍ - ബാഴ്സലോണ വാർത്ത
ഇരു ടീമുകളും ഗോളടിക്കാന്‍ മറന്നതോടെ ഗോൾ ശരാശരിയില്‍ മുമ്പിലുള്ള ബാഴ്‌സലോണ സ്‌പാനിഷ് ലാലിഗയില്‍ ഒന്നാം സ്ഥാനം നിലനിർത്തി. 17 വർഷങ്ങൾക്ക് ശേഷമാണ് ഒരു എല്‍ക്ലാസിക്കോ ഗോൾ രഹിത സമനിലയില്‍ അവസാനിക്കുന്നത്
മെസി
ഇരു ടീമുകളും മികച്ച പോരാട്ടം പുറത്തെടുത്തെങ്കിലും ഗോളടിക്കാന്‍ മറന്നുപോയി. ബാഴസ്ക്ക് എതിരെ റഫറി മൂന്ന് മഞ്ഞക്കാർഡുകൾ പുറത്തെടുത്തപ്പോൾ റെയലിന് എതിരെ അഞ്ച് മഞ്ഞക്കാർഡുകളും പുറത്തെടുത്തു. ഈ മാസം 21-ന് ആല്‍വേസിനെതിരെയാണ് ബാഴ്സലോണയുടെ അടുത്ത മത്സരം. 23-ന് റയല്‍ മാഡ്രിഡ് അത്‌ലറ്റിക്കോ ബില്‍ബാവോയെ നേരിടും. ഈ സീസണിലെ ആദ്യ എല്‍ക്ലാസിക്കോ പോരാട്ടമാണ് ഇന്നലെ നടന്നത്.