ലാലിഗ: എല്‍ച്ചെ, സെല്‍റ്റ വിഗോ പോരാട്ടം സമനിലയില്‍ - laliga fight news
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ആദ്യ പകുതിയിലാണ് രണ്ട് ഗോളും പിറന്നത്. രണ്ടാം പകുതി ഗോള്‍രഹിതമായി അവസാനിച്ചു
മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ എല്‍ച്ചെ, സെല്‍റ്റ വിഗോയും തമ്മിലുള്ള മത്സരം സമനിലയില്‍. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. മത്സരം തുടങ്ങി നാലാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ പ്രതിരോധ താരം ഫിദല്‍ ചാവേസ് എല്‍ച്ചെക്കായി ആദ്യ ഗോള്‍ സ്വന്തമാക്കി. പിന്നാലെ ഗോള്‍ മടക്കാനുള്ള ശ്രമങ്ങള്‍ സെല്‍റ്റ വിഗോയും ആരംഭിച്ചു. 41ാം മിനിട്ടില്‍ സാന്‍റി മിനായിലൂടെ സെല്‍റ്റയുടെ ശ്രമങ്ങള്‍ ഫലം കണ്ടു. ഇന്ന് രാത്രി 8.45ന് നടക്കുന്ന ലീഗിലെ മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ റയല്‍ ബെറ്റിസിനെ നേരിടും.